ഇടഞ്ഞ കൊമ്പനെ പിടിച്ചുകെട്ടി പാപ്പാൻ…!
ഇടഞ്ഞ കൊമ്പനെ പിടിച്ചുകെട്ടി പാപ്പാൻ…! പൂരത്തിന് എഴുന്നളിക്കുന്നതിനു ഇടയിൽ ആന ഇടയുകയും നെറ്റിപ്പട്ടവും അനുബന്ധ ചമയങ്ങളും ഒക്കെ വലിച്ചെറിഞ്ഞു കൊണ്ട് ക്ഷേത്ര പരിസരത്തു നിന്നിരുന്ന ഒരു തെങ്ങിനെ കുട്ടി മറിച്ചിട്ടുകൊണ്ട് നിന്നിരുന്ന കൊമ്പനെ വരുതിയിൽ ആക്കി ഇരിക്കുക ആണ് ആന്പനിയിലെ കഴിവുള്ള പാപ്പാൻ ആയ വാഴക്കുളം മനോജ്. കൊടുങ്ങല്ലൂരിലെ മേത്തലയിൽ ഈശ്വര മംഗലത്തെ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം എഴുന്നളിപ്പിന് വേണ്ടി എത്തിയ മാറാടി അയ്യപ്പൻ എന്ന കൊമ്പൻ ആണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിന് വേണ്ടി ഒരുക്കി കൊണ്ട് വരുന്ന ഒരു സാഹചര്യത്തിൽ ആണ് ആന ഇടയുന്നത്. എന്നാൽ പെട്ടന്ന് തന്നെ ആനയുടെ പാപ്പാന്മാർ ചേർന്ന് കൊണ്ട് ആനയെ തലയ്ക്കുവാൻ ശ്രമിച്ചു എങ്കിലും ആന ചങ്ങല പൊട്ടിക്‌ൿയും,
ആനയെ തളച്ചു വച്ചിരുന്ന തേങ്ങ പിഴുതു അറിയുവാനും ആണ് ആന ശ്രമിച്ചത്. മണിക്കൂറുകളോളം അക്രമാസക്തൻ ആയി തന്നെ ആന നിൽക്കുകയും ചെയ്തു. ആനയെ മെരുക്കി കൊണ്ടുപോകാനുള്ള ശ്രമങ്ങൾ മൊത്തത്തിൽ പരാജയപെട്ടതോടു കൂടെ തുടന്ന് ആനയെ മെരുക്കുവാൻ അറിയപ്പെടുന്ന പാപ്പാൻ ആയ വാഴക്കുളം മനോജിന്റെ സഹായം തേടുക ആയിരുന്നു. മനോജ് വന്നതോട് കൂടി ആനയെ വളരെ അധികം എളുപ്പത്തിൽ മെരുക്കുവാൻ സാധിച്ചു. അതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.