17 പേരെ കൊലപ്പെടുത്തിയ കേശവൻ്റെ കഥ – കീരങ്ങാട്ട് കേശവൻ…!
17 പേരെ കൊലപ്പെടുത്തിയ കേശവൻ്റെ കഥ – കീരങ്ങാട്ട് കേശവൻ…! പതിനേഴു പേരുടെ ജീവൻ എടുത്ത ആന. ലക്ഷങ്ങൾ കൊണ്ട് പേരെടുത്തവൻ ആയിരുന്നിട്ടും പാപ്പാന്മാരുടെ പേടി സ്വപ്‌നം ആയിരുന്ന കൊമ്പൻ. കീരങ്ങാട്ട് കേശവന്റെ കഥ ആണ് ഇത്. തൃശൂർ ജില്ലയിലെ ചേർപ്പിനടുത്തുള്ള കീരങ്ങാട്ട് മനയിലെ ഒരു നമ്പൂതിരി മലയാള വര്ഷം ആയിരത്തി തൊള്ളായിരത്തി എൺപത്തി രണ്ടു – എൺപത്തി അഞ്ചു കാലഘട്ടത്തിൽ കഥകളി കലാകാരൻ ആയിരുന്ന പോറ്റിയിൽ നിന്നും ആറായിരം രൂപയ്ക്ക് ആയിരുന്നു കേശവനെ വാങ്ങുന്നത്. അന്നത്തെ ആറായിരം രൂപ ഇന്നത്തെ ലക്ഷങ്ങളുടെ വില ആയിരുന്നു അല്ലോ.
ആനയെ വാങ്ങി മാധ്ങ്കി ശാസ്ത്രം നന്നായി അറിയാവുന്ന കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാനെ കാണിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ എല്ലാം നല്ലതു തന്നെ. എന്നാൽ ഇടത്തെ ചെവിക്ക് അല്പം വലുപ്പം കൂടുതൽ ആണ്. അത് കൊണ്ട് തന്നെ ശാസ്ത്രം അനുസരിച്ചു ഉടമയ്ക്ക് മനസുഗം ഉണ്ടായിരിക്കുക ഇല്ല എന്നതാണ് ശാസ്ത്രം. എന്നാൽ ബാക്കി ഉള്ള കാര്യങ്ങൾ ഒക്കെ നോക്കുമ്പോൾ ഈ ആന ഐശ്വര്യം കൊണ്ട് വരും. ആയതു കൊണ്ട് തന്നെ വിൽക്കേണ്ട യാതൊരു വിധത്തിൽ ഉള്ള ആവശ്യവും ഇല്ല എന്നാണ് തമ്പുരാൻ പറഞ്ഞത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കൂ.