ലോറി ക്യാബിനിൽ തലയിടിച്ച് കൊമ്പൻ ചെരിഞ്ഞു…!
ലോറി ക്യാബിനിൽ തലയിടിച്ച് കൊമ്പൻ ചെരിഞ്ഞു…! ആനകളെ ലോറിയിൽ കയറ്റി കൊണ്ട് പോകുമ്പോൾ സാധാരണ ഒരു അവസ്‌തു കൊണ്ട് പോകുന്ന പോലെ അശ്രദ്ധമായും അത് പോലെ തന്നെ അതി വേഗതയിലും ഒക്കെ കൊണ്ട് പോകുന്നത് വലിയ രീതിയിൽ ഉള്ള അപകടങ്ങൾ ഉണ്ടാകുന്നതിനു കാരണം ആയേക്കാം. അത്തരത്തിൽ ലോറി ഡ്രൈഅവരുടെ അശ്രദ്ധമായ ഡ്രൈവിംഗ് കൊണ്ട് ജീവൻ നഷ്‌ടമായ ശാന്തൻ ആയ കൊമ്പൻ ആയിരുന്നു കന്നേടത് സോമൻ എന്ന തോട്ടേകാട് കാർത്തികേയൻ. ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ പള്ളിക്കുളം കന്നേടത് സോമൻ എന്ന പേരിൽ ആയിരുന്നു ആന ആദ്യം ഉണ്ടായിരുന്നത്.
തെക്കൻ നാട്ടിലെ പൂരങ്ങളിൽ എഴുന്നളിച്ചിരുന്ന ശാന്തൻ ആയ ആന. കൈമാറ്റത്തിലൂടെ കോട്ടയത്തേക്ക് എത്തിയ ഇവാൻ പിന്നീട് തോട്ടേകാട് കാർത്തികേയൻ എന്ന പേരിൽ അറിയപെടുവാൻ ആയി തുടങ്ങി. കാർത്തികേയൻ എന്ന പേരിൽ നിൽകുമ്പോൾ തന്നെ ആയിരുന്നു രണ്ടായിരത്തി പന്ത്രണ്ടിൽ സുഖ ചികിത്സയ്ക്ക് വേണ്ടി ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് ആയി ലോറിയിൽ കൊണ്ട് പോകുമ്പോൾ ഇവന്റെ ജീവൻ അപ്രതീക്ഷിതം ആയി നഷ്ടമാകുന്നത്. അതി വേഗതയിൽ പോയ ലോറി പെട്ടന്ന് നിർത്തുവാൻ ശ്രമിച്ചപ്പോൾ ആനയെ തടഞ്ഞു നിർത്താൻ ഉപയോഗിച്ച തടിക്കഷണം ഇളകി മാറികൊണ്ട് ആനയുടെ മസ്തകം ശക്തമായി ക്യാബിനിൽ ഇടിക്കുക ആയിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.