അപകടം പറ്റിയ ഉടനേ ആശുപത്രിയിലെത്തിയ പൂച്ച നേരെ അത്യാഹിതവിഭാഗത്തിലേക്ക് കയറിച്ചെല്ലുകയായിരുന്നു…!
അപകടം പറ്റിയ ഉടനേ ആശുപത്രിയിലെത്തിയ പൂച്ച നേരെ അത്യാഹിതവിഭാഗത്തിലേക്ക് കയറിച്ചെല്ലുകയായിരുന്നു…! അപകടം പറ്റിയതിനെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ ഒരു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. എന്തെങ്കിലും തരത്തിൽ ഉള്ള പരിക്ക് പട്ടികഴിഞ്ഞാൽ ആശുപത്രിയിൽ പോകാനും ചെകിത്സ തേടാനും മൃഗങ്ങൾക്കും സാധിക്കും എന്ന് സമൂഹത്തെ പഠിപ്പിക്കുക ആണ് ഒരു പൂച്ച. കൗതുകകരമായ ഈ വീഡിയോ നിരവധി ആളുകൾ തന്നെ ആണ് ഷെയർ ചെയ്യുന്നത്. തുർക്കിയിലെ ഒരു ചെറിയ ഹോസ്പിറ്റലിൽ ആയിരുന്നു ഇത്തരത്തിൽ ചികിത്സ തേടി പൂച്ച എത്തിയത് എന്ന് പറഞ്ഞു വരുന്നുണ്ട്.
കറുപ്പും വെളുപ്പും നിറത്തോടു കൂടിയ പൂച്ച പിൻ കാലുകൾ നിലത്തു കുത്തി നടക്കാൻ സാധിക്കാത്ത വിധത്തിൽ ആശുപത്രി വരാന്തയിൽ ചുറ്റി തിരിയുന്നത് നമുക്ക് ഇതിൽ കാണാം. പരിക്കേറ്റ കാലുകളോട് കൂടി ആശുപത്രിയിൽ എത്തിയ പൂച്ചയെ തുടക്കത്തിൽ ആരും ശ്രദ്ധിച്ചില്ല. എന്നാൽ തന്നെ ആരും ശ്രദ്ധിക്കാത്ത കൊണ്ട് പൂച്ച പോയത് അത്യാഹിത വിഭാഗത്തിലേക്ക് ആണ്. ആശുപത്രി ജീവനക്കാർ പരിശോധിച്ചപ്പോൾ ആണ് പൂച്ചയുടെ കാലിനു സാരമായ എന്തോ പരിക്ക് പറ്റിയിട്ടുണ്ട് എന്ന് മനസിലാക്കിയത്. ഏറെ വേദനയോട് തങ്ങളുടെ അരികിൽ എത്തിയ പൂച്ചയെ സംരക്ഷിക്കാനുള്ള മനസും അവർ കാണിച്ചു. വീഡിയോ കണ്ടു നോക്കൂ.