കാട്ടാനകളുടെ പേടിസ്വപ്നം ആനമല കലീം ഇനിയില്ല…!
കാട്ടാനകളുടെ പേടിസ്വപ്നം ആനമല കലീം ഇനിയില്ല…! ഏഷ്യയിലെ ഏറ്റവും മികച്ച താപ്പാന എന്നറിയപ്പെടുന്ന ആനമല കലീം തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. പ്രശ്നക്കാരായ നൂറിൽ അതികം കാട്ടാനകളെ പിടി കൂടുന്നതിൽ പ്രസ്തനായ ഒരു ആന തന്നെ ആയിരുന്നു ഈ കൊമ്പൻ. അത്തരം ഒരു കാര്യത്തിൽ തമിഴ് നാട് വനംവകുപ്പിന്റെ വലിയ രീതിയിൽ തന്നെ ആണ് ഈ ആന സഹായിച്ചിട്ടുള്ളത്. കൊടികമുത്തി ആന ക്യാമ്പിൽ ആണ് വിരമിക്കൽ ചടങ്ങു നടന്നത്. തമിഴ്നാട് വനം വകുപ്പിന്റെ അഞ്ചു ഫോറെസ്റ് റേഞ്ചർ മാരുടെയും, മറ്റുള്ള താപ്പാനകളുടെയും ഔദ്യോഗിക വിരമിക്കൽ ബഹുമതികൾ സ്വീകരിച്ചാണ് കലീമിന്റെ വിരമിക്കൽ ചടങ്ങുകൾ പൂർത്തിയായത്.
ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടിൽ സത്യമംഗലം കാടുകളിൽ നിന്നും ലഭിക്കുമ്പോൾ ആറു വയസുമാത്രം പ്രായം ഉണ്ടായിരുന്ന അന്കുട്ടിക്ക് ഇപ്പോൾ അറുപതു വയസു പ്രായം ഉണ്ട്. നല്ലൊരു കുംകിക് വേണ്ട സ്വഭാവ സവിശേഷതകൾ ഉള്ള കലീമിനെ തമിഴ്നാട് വനം വകുപ്പ് കണ്ടെത്തി പരിശീലനം നൽകുക ആയിരുന്നു. അതിനു ശേഷം കുംകി ആക്കി നിയമിക്കുക ആയിരുന്നു. അമ്പത്തി രണ്ടു വര്ഷം മനുഷ്യന് വേണ്ടി കാട്ടിലെ തന്റെ സഹോദരങ്ങളെ പിടിക്കുവാൻ മുൻപതിയിൽ ഉണ്ടായിരുന്ന കലീമിന് വളരെ അർഹമായ മനോഹരമായ ആദരവ് തന്നെ ആണ് കൊടുത്തത്. വീഡിയോ കണ്ടു നോക്കൂ.
https://youtu.be/9UppjNPt4WI