ആനയുടെ കൊമ്പ് പൊട്ടി പിളർന്ന സംഭവം, യഥാർത്ഥ കാരണം പുറത്തു വന്നു…!
ആനയുടെ കൊമ്പ് പൊട്ടി പിളർന്ന സംഭവം, യഥാർത്ഥ കാരണം പുറത്തു വന്നു…! കുട്ടന്കുളങ്ങര അർജുനൻ എന്ന ആനയുടെ കൊമ്പിൽ വിള്ളൽ ഉണ്ടായതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. തൃശ്ശൂരിൽ ഉള്ള മറ്റൊരു ഉത്സവത്തിന് വേണ്ടി ആനയെ ലോറിയിൽ കൊണ്ട് പോകുന്ന സമയത്തു ലോറിയുടെ ക്യാബിനു മുന്നിൽ ഉള്ള ഗ്രില്ലിൽ തട്ടി ആണ് ഇത്തരത്തിൽ വിള്ളൽ ഉണ്ടായത് എന്ന് വ്യക്തമായിരിക്കുക ആണ്. ഇടിയുടെ ആഗാധത്തിൽ കൊമ്പിന്റെ രണ്ടു ഭാഗവും വലിയ രീതിയിൽ തന്നെ പിളർന്നിട്ടുണ്ട്. വടക്കാഞ്ചേരിയിൽ നിന്നും തൃശ്ശൂരിലേക്ക് ആനയെ കൊണ്ട് വരുമ്പോൾ ആണ് ഇത്തരത്തിൽ ഒരു അപകടം സംഭവിച്ചത്.
സംഭവം അറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയുടെ പൊട്ടിയ കൊമ്പിന്റെ ഭാഗങ്ങൾ ശേഖരിച്ചു വച്ചിട്ടുണ്ട്. ആനയ്ക്ക് വേറെ ഒരു രീതിയിൽ ഉള്ള പരിക്കുകളും റിപ്പോർട്ട് ചെയ്തിട്ടില്ല എങ്കിലും വരുന്ന ദിവസങ്ങളിൽ ആനയെ കൂടുതൽ നിരീക്ഷിച്ച ശേഷം മാത്രമേ ഈ കാര്യം സ്ഥിതീകരിക്കാൻ സാധിക്കുക ഉള്ളു എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുക ഉണ്ടായി. ആനയ്ക്ക് ഉണ്ടായ ഈ അപകടത്തെ തുടർന്ന് ഉത്സവ പരിപാടികളിൽ നിന്നും ആനയെ പങ്കെടുപ്പിക്കുന്നത് താൽക്കാലികം ആയി വിലക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കണ്ടു നോക്കൂ.
https://youtu.be/HNlFPT6QLNo