ലോറിയിൽ തട്ടി ആനയുടെ കൊമ്പ് പൊട്ടിപ്പോയി…!
ലോറിയിൽ തട്ടി ആനയുടെ കൊമ്പ് പൊട്ടിപ്പോയി…! ആനയുടെ കൊമ്പുകൾക്ക് ലോറി യാത്രയ്ക്ക് ഇടയിൽ പൊട്ടൽ ഉണ്ടായി. കേരളത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ആനകളിൽ ഒരുവൻ ആയ കുട്ടംകുളങ്ങര അർജുനൻ എന്ന ആനയുടെ കൊമ്പുകൾക്ക് ആണ് ഇത്തരത്തിൽ പൊട്ടൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി തൃശ്ശൂരിൽ ഉള്ള ഒരു ഉല്സവം കഴിഞ്ഞ ഉടനെ തന്നെ മറ്റൊരു ഉത്സവത്തിന് വേണ്ടി ആനയെ ലോറിയിൽ കൊണ്ട് പോകുന്ന സമയത്തു ലോറിയുടെ മുന്ഭാഗത്തു ആനയുടെ കൊമ്പുകൾ തട്ടി ആണ് ഇങ്ങനെ പൊട്ടൽ ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞു വരുന്നു. ആനയുടെ മുന്ഭാഗത്തുള്ള കൊമ്പുകളുടെ കുറച്ചു ഭാഗങ്ങൾ അടർന്നു മാറിയിട്ടുള്ള നിലയിൽ ആണ് ഉള്ളത്.
ആനയ്ക്ക് വേറെ ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതായി ഇത് വരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ആനയ്ക്ക് ഉണ്ടായ ഈ അപകടത്തെ തുടർന്ന് ഉത്സവ പരിപാടികളിൽ നിന്നും ആനയെ പങ്കെടുപ്പിക്കുന്നത് താൽക്കാലികം ആയി വിലക്കിയിട്ടുണ്ട്. എങ്ങിനെ ആണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത് എന്നതിനെ കുറിച്ച് ഒരു വ്യക്തതയും പുറത്തു വന്നിട്ടില്ല. ഇത്തരത്തിൽ ഉണ്ടായ ഒരു സംഭവം ഭാവിയിൽ ആനയുടെ കൊമ്പ് ഇളകി പോകുന്നതിലേക്ക് വരെ നയിക്കാവുന്ന ഒന്നു തന്നെ ആണ്. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കണ്ടു നോക്കൂ.
https://youtu.be/53CHMJjLbyo