ഇടഞ്ഞ ആനയുടെ കൊമ്പിൽ നിന്നും പാപ്പാനെ രക്ഷിച്ച ബ്രഹ്മദത്തൻ…!

0

ഇടഞ്ഞ ആനയുടെ കൊമ്പിൽ നിന്നും പാപ്പാനെ രക്ഷിച്ച ബ്രഹ്മദത്തൻ…! കൂട്ടാനയുടെ കുത്തേറ്റ് മുറിവ് പറ്റിയിട്ടും പിന്മാറാതെ തന്റെ ചട്ടക്കാരനെ ആക്രമണത്തിൽ നിന്നും രക്ഷിച്ച ആന. അവൻ ഇന്ന് ആന കേരളത്തിലെ പേര് കേട്ട കൊമ്പൻ ആണ്. അത് മറ്റാരും അല്ല. ഗജ കൗസ്‌തൂപം പള്ളത്ത് ബ്രഹ്മദത്തൻ. ഏകദേശം ഇരുപത്തി അഞ്ചു വര്ഷങ്ങളാക്കി മുൻപ് അരുണാചൽ പ്രദേശിൽ താപ്പാന ആയി നിന്നിരുന്ന ഇവനെ കേരളത്തിലേക്ക് കൊണ്ട് വരുന്നത്, പുതു പള്ളിയിലെ താപ്പാനപ്പറമ്പിൽ വർഗീസ് ആയിരുന്നു. ഇന്ന് ഇപ്പോൾ നാല്പത്തി ആര് വയസിനു അടുത്ത് പ്രായം വരുന്ന ബ്രഹ്മദത്തന്റെ ഇരുപത്തി അഞ്ചു വര്ഷം ആയി കൂടെ ഉള്ള ചട്ടപ്രകാരം ആണ് ഓമനച്ചേട്ടൻ എന്ന വിളിപ്പേര് ഉള്ള ദാമോദരൻ നായർ.

അറുപതു വര്ഷം ആയി ആന്പനിയിൽ ഉള്ള എഴുപത്തി രണ്ടുകാരനായ ഓമനച്ചേട്ടനും ബ്രഹ്മദത്തനും തമ്മിൽ വളരെ വലിയ ആത്മ ബന്ധം തന്നെ ആണ് ഉള്ളത്. അതിനു ഏറ്റവും വലിയ തെളിവ് തന്നെ ആയിരുന്നു കുറച്ചു വർഷങ്ങൾക്ക് മുന്നേ നടന്ന ഉത്സവത്തിന് ഇടഞ്ഞ ആനയുടെ കൊമ്പിൽ നിന്നും ബ്രഹ്മ ദത്തൻ ഓമനച്ചേട്ടനെ രക്ഷിച്ച സംഭവം. ഇത്തരത്തിൽ ഓമനചേട്ടനേയും ബ്രഹ്മദത്തനെയും കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ.

 

 

Leave A Reply

Your email address will not be published.