കാട്ടാനയെ വിരട്ടിയോടിച്ച് വൈറലായ ഫോറസ്റ്റ് വാച്ചർ ആനയുടെ ആക്രമണത്തിൽ…!
കാട്ടാനയെ വിരട്ടിയോടിച്ച് വൈറലായ ഫോറസ്റ്റ് വാച്ചർ ആനയുടെ ആക്രമണത്തിൽ…! കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. രണ്ടു വര്ഷം മുൻപ് കാട്ടിലൂടെയുള്ള ഒരു റോഡിൽ ഇറങ്ങിയ ആനയെ വിരട്ടി ഓടിച്ചു കൊണ്ട് വൈറൽ ആയ ദേവികുളം ഫോറസ്ററ് റേഞ്ച് ഓഫീസിലെ വാച്ചർ ശക്തി വേൽ ആണ് ആനയുടെ നിശ്ക്രൂരമായ ആക്രമണം കൊണ്ട് കൊല്ലപ്പെട്ടത്. ഇടുക്കി സന്താന പാറ സ്വദേശി ആണ് ശക്തി വേൽ. പന്നിയാർ എസ്റ്റേറ്റിൽ വച്ച് കാട്ടാന കൂട്ടത്തെ ഓടിക്കുന്നതിനു ഇടയന് ആക്രമണം ഉണ്ടായത്. ആന ഇരിങ്ങൽ മേഖലയിൽ കാട്ടാന ആക്രമണം തടയുവാൻ ആയി നിയോഗിച്ചിരുന്നത് ശക്തി വേലിനെ ആയിരുന്നു.
രാവിലെ ആറു മാണിയോട് കൂടെ ആണ് കാട്ടാന ആക്രമണം ഉണ്ടായത് എന്നാണ് വിവരം. ശക്തി വേൽ കൊല്ലപ്പെട്ട വിവരം ഉച്ചയോടെ ആണ് പുറത്തു വന്നത്. രണ്ടു മാസം മുന്നേ റോഡിൽ ഇറങ്ങിയ കാട്ടാനയോടു ഡാ.. കേറിപോടാ എന്ന് സ്‌കൂട്ടറിൽ എത്തിയ ശക്തി വേൽ പറയുമ്പോൾ കാട്ടാന കൊച്ചു കുട്ടിയെപ്പോലെ പരുങ്ങുന്ന കാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആണ്. ഇതിനു മുന്നേ രണ്ടു ബൈക്ക് യാത്രക്കാർക്ക് നേരെ തിരിഞ്ഞ കാട്ടാനയെ ശക്തി വേൽ പിന്തിരിപ്പിക്കുന്നതിന്റെയും വീഡിയോ വൈറൽ ആണ്. വീഡിയോ കണ്ടു നോക്കൂ.