ആരും കണ്ടിരുന്ന് പോകും ഈ വളര്‍ത്തുനായയുടെ നിഷ്‌കളങ്കമായ സ്‌നേഹം

കൊറോണ എന്ന മഹാമാരി ചെറുത്ത് തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് പോരാടുകയാണ് പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും ഗവണ്‍മെന്റുമെല്ലാം. ഉറ്റവരെ ഉപേക്ഷിച്ച് രാപ്പകലില്ലാതെ മറ്റുള്ളവരുടെ സുരക്ഷയ്ക്കായി കാവല്‍ നില്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്. പലരും തങ്ങളുടെ കുടുംബാംഗങ്ങളെ കണ്ടിട്ട് തന്നെ ദിവസങ്ങളോളം ആയി. ഇപ്പോളിതാ ജോലി കഴിഞ്ഞു വന്ന് പോലീസുകാരനെ സ്വാഗതം ചെയ്യുന്ന നായയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ യജമാനനെ കണ്ടതും രണ്ട് കൈകളും ഉയര്‍ത്തി സ്വാഗതം ചെയ്യുകയാണ് ഈ വളര്‍ത്തുനായ. വാലാട്ടി കൈകളുയര്‍ത്തി നില്‍ക്കുന്ന നായയെ നമുക്ക് വീഡിയോയില്‍ കാണാം. താക്കോല്‍ വെച്ച് നായയെ കളിപ്പിക്കാന്‍ പോലീസുകാരന്‍ ശ്രമിക്കുന്നുണ്ട്. പിന്നാലെ അദ്ദേഹം വീടിനകത്ത് കയറിയതും നായ സ്‌നേഹംകൊണ്ട് കെട്ടിപ്പിടിക്കുന്നതും കളിക്കുന്നതും നമുക്ക് വീഡിയോയില്‍ കാണാം. കൂടുതലറിയാന്‍ വീഡിയോ കാണൂ…

English Summary:- Police officers, health workers and the government are fighting from the front to defeat the pandemic of Corona. They leave their near and dear ones behind and guard the safety of others day and night. Many had been seeing their family members for days. Now social media has taken up a video of a dog welcoming a policeman after work.

Leave a Reply

Your email address will not be published.