കൊളസ്ട്രാള്‍ കൂടുമ്പോള്‍ ശരീരം കാണിച്ച് തരുന്ന ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്

ഇന്നത്തെ കാലത്ത് പ്രായവ്യത്യാസം ഇല്ലാതെ ഒട്ടുമിക്ക ആളുകളിലും കാണപ്പെടുന്ന ഒന്നായി മാറിയിരിക്കുകയാണ് കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ കൂടിയാല്‍ അത് നമ്മുടെ ഹൃദയത്തെ സാരമായി ബാധിക്കുകയും അറ്റാക്ക് വരുന്നതിനു വരെ കാരണമാകുകയും ചെയ്യുന്നു.

നമ്മുടെ ശരീരത്തില്‍ രണ്ടുതരം കൊളസ്ട്രോള്‍ ഉണ്ട്. എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്‌ട്രോളും എച്ച്ഡിഎല്‍ അഥവാ നല്ല കൊളസ്‌ട്രോളും. ചീത്ത കൊളസ്ട്രോള്‍ നമ്മുടെ ശരീരത്തില്‍ കൂടുന്നതുമൂലം രക്തധമനികളില്‍ അടിഞ്ഞുകൂടി രക്തപ്രവാഹം തടസ്സപ്പെടുന്നു. അത് പിന്നീട് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമെല്ലാം വഴിതെളിയിക്കുന്നു.

കൊളസ്‌ട്രോള്‍ ലെവല്‍ കൂടാന്‍ പല കാരണങ്ങളുമുണ്ട്. ഒന്നാമത്തെ കാരണം ജനികതമാണ്. പാരമ്പര്യമായി ഇത് വരാന്‍ ഇടയുണ്ട്. രണ്ടാമതായി ജീവിത ശൈലിയാണ് മറ്റൊരു കാരണം. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായായ്മയില്ലായ്മ, പുകവലി, അമിത മദ്യപാനം ഇവയെല്ലാം കൊളസ്‌ട്രോളിന് കാരണമാകുന്നു.

എന്നാല്‍ പലപ്പോഴും കൊളസ്‌ട്രോള്‍ ലെവല്‍ ശരീരത്തില്‍ കൂടതലാണെങ്കില്‍ ശരീരം തന്നെ നമ്മുക്കത് കാട്ടിതരാറുമുണ്ട്. ഇത് കൂടുതലായുള്ള ലക്ഷണങ്ങള്‍ ആണ് നെഞ്ചുവേദന, കൈകാലുകളിലെ തരിപ്പ്, മരവിപ്പ്, വായ്നാറ്റം, ശക്തമായ തലവേദന, ക്ഷീണം, ചര്‍മത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്. ഇതിനെ കുറിച്ച് കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.