മനുഷ്യന്റെ ക്രൂരതയിൽ അന്ത്യം സംഭവിച്ച അമ്പലപ്പുഴ വിജയകൃഷണൻ….!

മനുഷ്യന്റെ ക്രൂരതയിൽ അന്ത്യം സംഭവിച്ച അമ്പലപ്പുഴ വിജയകൃഷണൻ….! മനുഷ്യന്റെ ആനകളോട് ഉള്ള ക്രൂരതയുടെ പല തരത്തിൽ ഉള്ള കാഴ്ചകളും നമ്മൾ കണ്ടിട്ടുണ്ട്. അതിൽ ഒരുപാട് ആനകൾക്ക് അന്ത്യം സംഭവിച്ചത് ആയിട്ടും നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ മനുഷ്യന്റെ ക്രൂരതയ്ക്ക് ഒരു ഇര ആയി മാറിയ ഒരു ആന ആയിരുന്നു അമ്പലപ്പുഴ വിജയ കൃഷ്‌ണൻ. തിരുവിധാംകൂർ ദേവസം ബോർഡിൻറെ ആനകളിൽ തന്നെ ഏറ്റവും എടുത്തു പറയേണ്ട ഒരു ആന തന്നെ ആയിരുന്നു വിജയ കൃഷ്‌ണൻ. ഗുരുവായൂർ പത്മനാഭനോട് രൂപ സാദൃശ്യം വരുന്ന ആന. ആദ്യം കൊല്ലത്തുള്ള ഒരു കമ്പനിക്കാർ ആയിരുന്നു ആനയെ ആദ്യം സ്വന്തമാക്കിയത്.

പിന്നീട് ആന വളരുന്നതിനോട് ഒപ്പം തന്നെ ആനയുടെ കയ്യിലിരുപ്പ് മോശം ആയതു കൊണ്ട് തന്നെ അവർ ആനയെ കിട്ടിയ വിലയ്ക്ക് വിൽക്കുകയും ചെയ്തു. പിന്നീട് ഒരു സിമെന്റ് കമ്പനിയിൽ ആനയെ ജോലിക്ക് നിർത്തിയും മറ്റും ആനയുടെ ആരോഗ്യം ശോഷിക്കുന്നതിനു ഇടയായി. പിന്നീട് ആനയെ അമ്ബലപ്പുഴയിൽ നടക്കിരുത്താൻ തീരുമാനിച്ചതിനെ തുടർന്ന് ആന വീടും ഊർജ സ്വലനായി വരുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന ആദ്യത്തെ ചട്ടക്കാർ നല്ല രീതിയിൽ തന്നെ ആയിരുന്നു നോക്കിയിരുന്നത്. പിന്നീട് വന്ന ചട്ടക്കാരുടെ കൈയിൽ കിട്ടിയപ്പോൾ ആയിരുന്നു ക്രൂരത തുടങ്ങിയത്. അതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *