വൈറലായി കുട്ടിപ്പട്ടാളത്തിന്റെ കുഞ്ഞോണം

ഓണാഘോഷങ്ങള്‍ പലവിധമുണ്ട്. നല്ല ഉഗ്രന്‍ സദ്യയും മാവേലിയും, ഓണക്കളികളും, പൂക്കളവുമെല്ലാം ആയി നല്ല അടിപൊളിയായിട്ടാണ് മലയാളികള്‍ ഓണം ആഘോഷിക്കാറ്. ചിലരാകട്ടെ സ്വന്തം കുടുംബാഗങ്ങളുടെ കൂടെയും സുഹൃത്തുക്കളുടെ കൂടെയും ഓണം ആഘോഷിക്കുമ്പോള്‍ മറ്റുചിലര്‍ വൃദ്ധസദനങ്ങളിലും മറ്റും ഓണം ആഘോഷിക്കുന്നതും പതിവാണ്. എന്തൊക്കെയായാലും ആഘോഷമാണ് മെയിന്‍.

എന്നാല്‍ കൊറോണ എന്ന മഹാമാരി പിടിക്കൂടിയതോടെ ഓണാഘോഷങ്ങള്‍ക്കൊന്നും അത്ര പകിട്ട് പോര. അത്തരത്തില്‍ കൊറോണ ഓണം ഇല്ലാതാക്കിയപ്പോള്‍ എല്ലാവരും വീട്ടില്‍ തന്നെയിരുന്നായി ഓണാഘോഷങ്ങളെല്ലാം. അത്തരത്തില്‍ കുറച്ച് കുഞ്ഞിമക്കള്‍ വീഡിയോയിലൂടെ എല്ലാവരുടെയും ഓണാഘോഷ വിവരങ്ങള്‍ അന്വേഷിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

കൂട്ടുക്കാരെ നിങ്ങളുടെ ഓണം ഒക്കെ എവിടെ വരെയായി, സദ്യ കഴിച്ചോ, പായസം ഏതായിരുന്നു എന്നൊക്കെയാണ് കുരുന്നുകളുടെ കുശലാന്വേഷണങ്ങള്‍. ഒരാള്‍ കഴിയുമ്പോള്‍ മറ്റൊരാള്‍ എന്ന നിലയില്‍ തിക്കും തിരക്കും കൂട്ടി ബഹളം വെയ്ക്കുന്ന കുട്ടികളുടെ വീഡിയോ കണ്ടിരിക്കാന്‍ തന്നെ നല്ല രസമാണ്. ഒന്ന് കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.