ദുല്‍ഖറിന്റെ തെലുങ്ക് ചിത്രം ആമസോണ്‍ പ്രൈമില്‍

ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ തെലുങ്ക് ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി. ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത ചിത്രത്തിൽ ലെഫ്റ്റനൻറ് റാം ആയാണ് ദുൽഖർ എത്തുന്നത്. ദുൽഖറിൻറെ 38-ാം ജൻമദിനത്തിൽ പിറന്നാൾ സമ്മാനമായാണ് ടീസർ പുറത്തിറങ്ങിയത്. ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന ചിത്രം ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു ഫിക്ഷൻ ആണ്. ഒരു പ്രണയകഥയായും ചിത്രത്തെ കാണാമെന്ന് സംവിധായകൻ പറയുന്നു.

 

വൈജയന്തി മൂവീസിൻറെ ബാനറിൽ പ്രിയങ്ക ദത്ത് ആണ് ചിത്രത്തിൻറെ നിർമ്മാണം. 1964ൽ നടക്കുന്ന കഥ പറയുന്ന ചിത്രത്തിന് കശ്മീരാണ് പ്രധാന ലൊക്കേഷൻ ആയത്. റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. തെലുങ്കിന് പുറമേ മലയാളത്തിലും തമിഴിലും ചിത്രം പുറത്തിറങ്ങും.എന്നാൽ ഇപ്പോൾ ഈ ചിത്രം ott റൈറ്റ് ആമസോൺ പ്രൈം ആണ് എടുത്തിരിക്കുന്നത് , സിനിമ പ്രേക്ഷകരും ആരാധകരും വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് ആരാധകർ , ഒരു പട്ടാളക്കാരന്റെ വേഷത്തിൽ ആണ് ദുൽഖർ സൽമാൻ ഈ സിനിമയിൽ നായകനാവുന്നത് , ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല അതികം, വൈകാതെ തൻ ചിത്രം റിലീസ് ചെയ്യും എന്നു പറയുന്നു , കൂടുതൽ അറിയൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *