നന്ദന്റെ നീരുകാലം! അടിപൊളി ആനയും പാപ്പാനും. ആനയും പാപ്പനും തമ്മിൽ ഉള്ള ആത്മ ബന്ധത്തിന്റെ ഒരുപാട് കഥകൾ നമ്മൾ കണ്ടിട്ടും കേട്ടിട്ടും ഒക്കെ ഉള്ളതാണ്. എന്നാൽ ഇവിടെ ഒരു ആനയുടെ ഏറ്റവും മോശമായ അവസ്ഥ ആയ നീര് കാലത്തു പോലും പപ്പനും ആയി ഉല്ലസിച്ചു നിൽക്കുന്ന വളരെ എധികം മനസിന് സന്തോഷം തോന്നിക്കുന്ന ഒരു കാഴ്ച ആണ് നിങ്ങൾക്ക് കാണുവാൻ ആയി സാധിക്കുക. ഗുരുവായൂർ ദേവസം ബോർഡ് ആന ആയ നന്ദൻ എന്ന ആന ആണ് ഇത്. കാഴ്ച്ചയിൽ വളരെ അതികം ചന്തമുള്ള ഒരു ആന.
പാപ്പാന്മാരോടെല്ലാം വളരെ അധികം സ്നേഹമുള്ള ആന. എന്നൊക്കെ വളരെ അധികം വിശേഷണം ഉണ്ട് നന്ദൻ എന്ന കൊമ്പന്. എത്ര ഒക്കെ സ്നേഹം ഉണ്ടായിരുന്ന ആന ആയിക്കോട്ടെ. അതിന്റെ ഏറ്റവും മോശപ്പെട്ട സമയം ആയ നീര് കാലത് ആന എത്ര അടുപ്പം ഉള്ളവരെ പോലും അടുപ്പിക്കാതെ അവരെ കണ്മുന്നിൽ കണ്ടാൽ ചിലപ്പോൾ ആക്രമിച്ചു എന്ന് വരുന്ന സമയത്തു പോലും ഇത്തരത്തിൽ പപ്പനും ആയി ഉല്ലസിച്ചു കൊണ്ട് കുളിച്ചു നിൽക്കുന്ന നന്ദനെ കാണുമ്പോൾ വലിയ കൗതുകം തന്നെ ആണ് ആനപ്രേമികൾക്ക് ഉണ്ടായിട്ടുള്ളത്. അതിന്റെ ദൃശ്യങ്ങൾ വീഡിയോ വഴി കണ്ടു നോക്കൂ.