ഫാറ്റിലിവര്‍ എങ്ങിനെ തിരിച്ചറിയാം; വിശദമായറിയാന്‍ വീഡിയോ കണ്ട് നോക്കൂ

വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്ന അസുഖമാണ് ഫാറ്റിലിവര്‍. ഫാറ്റിലിവര്‍ എന്താണെന്നും അതിന്റെ സ്വാഭാവിക പരിണാമങ്ങള്‍ എങ്ങനെയാണെന്നും അതിനോടു ബന്ധപ്പെട്ട് മറ്റെന്തെങ്കിലും അസുഖങ്ങളുണ്ടോ എന്നും അറിഞ്ഞാല്‍ മാത്രമേ ഇതേച്ചൊല്ലിയുള്ള ഉല്‍ക്കണ്ഠ അവസാനിക്കുകയുള്ളു. കരളിലെ കോശങ്ങളില്‍ കൊഴുപ്പ് അടിയുന്നതുമൂലം ഉണ്ടാകുന്ന ഒരുവിഭാഗം മാറ്റങ്ങളെയാണ് ഫാറ്റിലിവര്‍ എന്നുപറയുന്നത്. മദ്യപിക്കുന്നവരില്‍ ഈ മാറ്റങ്ങള്‍ മദ്യപാനംമൂലമുള്ള കരള്‍രോഗത്തിന്റെ തുടക്കവും മദ്യം നിര്‍ത്തിയില്ലെങ്കില്‍ അത് കരള്‍വീക്കത്തിലേക്ക് (Cirrhosis) പരിണമിക്കാനും സാധ്യതയുള്ളതാണ്. മദ്യവും അനുബന്ധ ലഹരികളും ഉപയോഗിക്കാത്തവരില്‍ ഫാറ്റിലിവര്‍ മറ്റൊരു സ്വഭാവമാണ് പ്രകടിപ്പിക്കുക.

പാശ്ചാത്യ രാജ്യങ്ങളില്‍ നടന്ന പഠനങ്ങളില്‍ അഞ്ചിലൊരാള്‍ക്ക് ഫാറ്റിലിവര്‍ (Simply Fatty Liver) കാണപ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ പൊണ്ണത്തടിയുള്ളവരില്‍ ഇത് അഞ്ചില്‍ നാലുപേര്‍ക്കാവുന്നു. അതിനാല്‍ പൊണ്ണത്തടി ഒരു കാരണമായി പറയുന്നു. പക്ഷേ, കാര്യമായി പൊണ്ണത്തടി ഇല്ലാത്തവരിലും ഇതു കാണുന്നുണ്ട്. അതുപോലെ വളരെയധികം ദുര്‍മേദസ്സുള്ള വലിയൊരു വിഭാഗത്തില്‍ ഫാറ്റിലിവര്‍ കാണാറില്ല. മാത്രമല്ല, ദുര്‍മേദസ്സിനുള്ള ശസ്ത്രക്രിയക്കുശേഷം ചിലരില്‍ ഫാറ്റിലിവര്‍ അപ്രത്യക്ഷമാവുന്നതും മറ്റു ചിലരില്‍ ഫാറ്റിലിവര്‍ പ്രത്യക്ഷപ്പെടുന്നതും കാണാറുണ്ട്. എങ്കില്‍പ്പോലും പൊണ്ണത്തടി ഫാറ്റിലിവറിനുള്ള സാഹചര്യം ഉണ്ടാക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭക്ഷണനിയന്ത്രണവും വ്യായാമവും ഫാറ്റിലിവര്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പ്രമേഹരോഗികളിലും ഫാറ്റിലിവര്‍ കൂടുതലായി കാണപ്പെടുന്ന,തായി പറയപ്പെടുന്നുണ്ട്. എങ്ങിനെയാണ് ഫാറ്റിലിവര്‍ കാണപ്പെടുകയെന്നും അവയില്ലാതാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നുമാണ് ഇന്നത്തെ വീഡിയോയില്‍ ഡോക്ടര്‍ നിങ്ങള്‍ക്കായി പങ്കുവെയ്ക്കുന്നത്. വീഡിയോ കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.