ഒരു അല്ലി വെളുത്തുള്ളി കൊണ്ട് കാട് പോലെ വെളുത്തുള്ളി വീട്ടില്‍ വളര്‍ത്താം

സ്വന്തമായി ഇത്തിരി മണ്ണില്ലാത്തവനും, ഫ്‌ലാറ്റുകളില്‍ പോലും കൃഷി ചെയ്യുന്ന കാലമാണിത്. അടുക്കളത്തോട്ടങ്ങള്‍ മറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും പല തരത്തില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നവരും നമുക്കിടയിലുണ്ട്. അവനവന്റെ അടുക്കളയിലേക്കാവശ്യമായ ഇത്തിരി പച്ചക്കറിയെങ്കിലും നട്ടു നനച്ച് വളര്‍ത്തുന്നവരും അനവധി. ഇത്തരത്തില്‍ കൃഷി ചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാാണ് വെളുത്തുള്ളി. അത് പക്ഷേ ആര്‍ക്കും അറിയില്ലെന്ന് മാത്രം. അത്തരത്തില്‍ വീട്ടില്‍ എളുപ്പത്തില്‍ വെളുത്തുള്ളി കൃഷി ചെയ്യുന്നത് എങ്ങനെയെന്നാണ് ഇന്ന് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താന്‍ പോവുന്നത്.

വെളുത്തുള്ളി കൃഷിക്ക് ഏറ്റവും അനുയോജ്യം മണല്‍ കലര്‍ന്നുള്ള മണ്ണാണ്. അമിതമായി ഈര്‍പ്പം നില്‍ക്കാത്ത ഇത്തരം മണ്ണ് വെളുത്തുള്ളി കൃഷിക്ക് ഏറെ അനുയോജ്യമാണ്. പരിപാലനമാണ് വെളുത്തുള്ളി കൃഷിയുടെ അടിസ്ഥാനം. അമിതമായ ശൈത്യ കാലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല. അമിത ശൈത്യത്തില്‍ വെളുത്തുള്ളി നല്ല രീതിയില്‍ വളരില്ല.

കളിമണ്ണ് നിറഞ്ഞ പ്രതലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല. കംപോസ്റ്റ് മിശ്രിതം അനുയോജ്യമായ അളവില്‍ പാകപ്പെടുത്തി ചേര്‍ത്ത് വേണം വെളുത്തുള്ളി നടാനുള്ള മണ്ണൊരുക്കാന്‍. വളം അത്രയേറെ ആവശ്യമായ ഒന്നാണ് വെളുത്തുള്ളി കൃഷി എന്ന് അറിഞ്ഞിരിക്കണം. അധികം നീര്‍ വാര്‍ച്ചയില്ലാത്ത, വളമുള്ള മണ്ണിലെ വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമാണ്. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.