മുടി തഴച്ച് വളരാനും കറുപ്പ് നിറം നിലനിര്‍ത്താനും ഒരുഗ്രന്‍ ടിപ്പ്

എല്ലാവരേയും സാരമായി തന്നെ ബാധിക്കുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ് മുടി. മുടികൊഴിച്ചില്‍, താരന്‍ എന്നിവയെല്ലാം നമ്മളെ വളരെ അധികം അസ്വസ്ഥമാക്കാറുണ്ട്. കൃത്യമായ പരിചരണം മുടിക്ക് നല്‍കിയാല്‍ ഒരു പരിധി വരെ മുടി കെഴിയാതെയും മറ്റും നമ്മുക്ക് കൊണ്ട് നടക്കാന്‍ പറ്റും. അത് പോലെ തന്നെ മുടിയെ സംരക്ഷിക്കാനായി ചില പൊടി കൈകളുമുണ്ട്. അവയാണ് ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നത്.

വീട്ടിലുള്ള സാധനങ്ങള്‍ വെച്ച് നല്ല അടിപൊളിയായി മുടിയഴക് വര്‍ദ്ധിപ്പിക്കാം. അതിനായി 5 മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഒരു കപ്പ് ഉലുവയും ചെറുപയറും എടുക്കുക. അതിലേക്ക് ഒരു സ്പൂണ്‍ ചെമ്പരത്തി പൂവ് പൗഡര്‍ ചേര്‍ക്കുക. (ചെമ്പരത്തി പൂവ് ലഭിക്കുന്നവര്‍ ഉലയുടെ ഒപ്പം തന്നെ 5 ചെമ്പരത്തിപ്പൂവ് കൂടെ ചേര്‍ത്ത് അരച്ചെടുക്കുക.) അതിലേക്ക് ഒരു ടിസ്പൂണ്‍ അലോവേര ജെല്‍ ചേര്‍ക്കുക. ശേഷം അതിലേക്ക് ദിവസവും നിങ്ങള്‍ ഉപയോഗിക്കുന്ന ഹെര്‍ഓയില്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം തലയില്‍ തേച്ച് പിടിപ്പിക്കുക. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- Hair is a beauty problem that affects everyone very badly. Hair loss and dandruff make us very uncomfortable. If we give our hair proper care, we can walk without hair to some extent. Similarly, there are some dust hands to protect your hair. They are what you are being introduced to today.

Leave a Reply

Your email address will not be published.