കറ്റാർ വാഴ ഇങ്ങനെ ഉപയോഗിച്ച് നോക്കു, അത്ഭുതം കാണാം

കറ്റാര്‍വാഴയെ അത്ര നിസാരമായി കാണേണ്ട. ധാരാളം ആരോഗ്യഗുണങ്ങള്‍ കറ്റാര്‍വാഴയ്ക്കുണ്ട്. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും മുടിയുടെ വളര്‍ച്ചയ്ക്കും, ചര്‍മ്മത്തിനു പുറത്തെ ചൊറിച്ചിലിനുമെല്ലാം ഉത്തമമാണ് കറ്റാര്‍വാഴ.

കണ്ണിനടിയിലെ കറുപ്പകറ്റാന്‍ കറ്റാര്‍വാഴ ജെല്‍ ഉപയോഗിച്ചാല്‍ മതിയാകും. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയില്‍ കറുപ്പ് ഉണ്ടാകുന്നതിന് കാരണം. അതുപോലെ തന്നെ മുഖത്തെ നിറം വര്‍ധിപ്പിക്കാന്‍ കറ്റാര്‍ വാഴ ജെല്‍ നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റും വൈറ്റമിനുകളുമെല്ലാം ഇതിന് സഹായിക്കും.

മുഖക്കുരു, വരണ്ട ചര്‍മ്മം എന്നിവ അകറ്റാന്‍ അല്‍പം കറ്റാര്‍വാഴ ജെല്ലും നാരങ്ങ നീരും ചേര്‍ത്ത് മുഖത്തിടുക. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഇത് പുരട്ടാവുന്നതാണ്. വേനല്‍ക്കാലത്ത് വെയില്‍ മൂലമുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടിയാല്‍ മതിയാകും. ചര്‍മ്മം വരണ്ട് പോകാതിരിക്കാനും ഇത് സഹായിക്കും. ഇത്തരത്തില്‍ കറ്റാര്‍വാഴയുടെ ആരോഗ്യഗുണങ്ങള്‍ക്ക് പുറമെ മുഖം മിനുക്കാന്‍ കറ്റാര്‍ വാഴക്കൊണ്ടുള്ള നല്ല അസ്സല്‍ പ്രയോഗമാണ് ഇന്നത്തെ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്. കണ്ട് നോക്കൂ…


Don’t take aloe vera so lightly. Aloe vera has many health benefits. Aloe vera is good for relieving wrinkles on the skin, hair growth, and skin irritation. Aloe vera gel is enough to cut the black under the eye. Decreased blood flow under the eye and lack of sleep are all responsible for blackness under the eye. Similarly, aloe vera gel is good for enhancing the color of the face. Its antioxidants and vitamins will help.

Leave a Reply

Your email address will not be published.