ആചാരങ്ങളുടെ പേരില്‍ കൈവിട്ട കളി കളിക്കുമ്പോള്‍ ഇത്രയും പ്രതീക്ഷിച്ച് കാണില്ല; വൈറലായി വീഡിയോ

ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടേയും പേരില്‍ പലമതങ്ങളിലും നടത്തിവരുന്ന പൂജകളും വിശ്വാസങ്ങളും നമ്മുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അത്തരത്തില്‍ ദുരാചാരങ്ങളും മണ്ടന്‍ വിശ്വസങ്ങളും ഇന്നും നമ്മളില്‍ ചില പേര്‍ ഭക്തിയുടെ പേരില്‍ ചെയ്ത് പോകുന്നുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോ ആണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഭക്തിയുടെ പേരില്‍ അപകടം വിളിച്ച് വരുത്തുന്ന ഒരു വീഡിയോ ആണിത്. ഏതോ ആചാരത്തിന്റെ ഭാഗമായി കനലില്‍ കൂടി നടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. അതിനായി കുറേ കനല്‍ കൂട്ടിയിട്ടിരിക്കുന്ന ഒരു കുഴിയിലേക്ക് രണ്ട് പേര്‍ ചേര്‍ന്ന് ഒരാളെ എടുത്തിറക്കുകയാണ് ചെയ്യുന്നത്. ഒരു തവണ ഇങ്ങനെ ചെയ്ത ശേഷം വീണ്ടും എന്തൊക്കെയോ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വീണ്ടും ഇതേപോലെ ആവര്‍ത്തിക്കുമ്പോഴാണ് മൂന്നുപേരും കൂടെ ആ കനല്‍ നിറച്ച കുഴിയിലേക്ക് വീഴുന്നത്. കണ്ട് നിന്നവര്‍ ചേര്‍ന്ന് വലിച്ച് കരയ്ക്ക് കയറ്റുന്നുണ്ടെങ്കിലും നല്ല രീതിയില്‍ പെള്ളലേല്‍ക്കാനാണ് സാധ്യത. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- The pujas and beliefs performed in many religions in the name of customs and rituals are beyond our thinking. Even today, some of us do evil and stupid beliefs in the name of devotion. A video like this has gone viral on social media today.

Leave a Reply

Your email address will not be published.