കഴുതപുലികളെ വളര്‍ത്തുന്ന ഒരു ഗ്രാമം; നൈജീരിയയിലെ ഈ അത്ഭുതകഥ ഒന്ന് കേട്ട് നോക്കൂ

രാത്രികാലങ്ങളില്‍ തെരുവുകളിലൂടെ അലഞ്ഞു നടക്കുന്ന മാംസ കൊതിയന്‍മാരായ കഴുതപുലികള്‍ ഈസ്റ്റേണ്‍ എത്യോപ്യയിലെ ഹരാര്‍ എന്ന പുരാതന നഗരത്തിലെ സ്ഥിരം കാഴ്ചയാണ്. അതേ പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റാത്ത ഈ കഥ നടക്കുന്നത് വടക്കന്‍ നൈജീരിയയിലാണ്. ഇവിടുത്തെ ആളുകളുടെ വളര്‍ത്തുമൃഗങ്ങളാണ് ഈ കഴുതപുലികള്‍.

പക്ഷേ ഇവിടത്തെ പ്രദേശവാസികള്‍ക്ക് ഇവയെ യാതൊരു പേടിയുമില്ല. എന്തെന്നാല്‍ ഇവര്‍ക്കിവ സ്വന്തം മക്കളെ പോലെയാണ്. ഒരു കൈയ്യില്‍ സ്വന്തം കുഞ്ഞുങ്ങളും മറുകൈയ്യില്‍ കഴുതപുലികളുമായി നടക്കുന്ന അമ്മമാരും ഇവിടത്തെ കാഴ്ച്ചയാണ്. നമ്മുക്ക് പട്ടിയും പൂച്ചയും പോലെയാണ് ഇവര്‍ക്ക് കഴുതപുലികള്‍. ഇവിടെയുള്ളവര്‍ സ്വന്തം കൈകള്‍കൊണ്ടാണ് കഴുതപ്പുലികള്‍ക്ക് മാംസാഹാരം നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇവ ഇവരെ ആക്രമിക്കുകയേ ഇല്ല. ഇവിടെ കഴുതപ്പുലികള്‍ക്ക് ആഹാരം നല്‍കുന്നവരെ പൊതുവെ ‘ഹയിന മാന്‍ ‘ എന്നാണ് അറിയപ്പെടുന്നത്

മതിലുകളാല്‍ ചുറ്റപ്പെട്ട ഹരാര്‍ നഗരത്തിലെ പുരാതന പള്ളികള്‍ നിരവധി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നുണ്ട്. കഴുതപ്പുലികള്‍ക്ക് തീറ്റ കൊടുക്കുന്ന മനുഷ്യരെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. കഴുതപുലികളുമായി അഭ്യാസപ്രകടനങ്ങള്‍ കാഴ്ച്ചവെച്ചാണ് ഇവര്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത്. ഇത് മൂലം 1500 രൂപവരെ ഇവര്‍ ഒരു ദിവസം വരുമാനം ഉണ്ടാക്കുന്നുണ്ട്. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.