കൊഴുപ്പ് ഉരുക്കികളയാന്‍ മുതിരകൊണ്ടൊരു അസ്സല്‍ പ്രയോഗം

നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന ചീത്ത കൊഴുപ്പ് അതുപോലെതന്നെ ശരീരത്തില്‍ ഉണ്ടാകുന്ന വേദനകള്‍ ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ നല്ല രീതിയില്‍ മാറ്റുന്നതിന് വേണ്ടിയിട്ടുള്ള ഒരു അടിപൊളി മാര്‍ഗമാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങള്‍ക്ക് വേണ്ടി പങ്കുവെക്കുന്നത്. നമ്മുടെ ശരീരം എന്നും ആരോഗ്യത്തോടെ തന്നെ കൊണ്ടുപോകാന്‍ സാധിക്കുന്ന ഒരു മാര്‍ഗമാണ് ഇത്.

അതിനായി എടുത്തിരിക്കുന്ന പ്രധാന സാധനം മുതിരയാണ്. അതോടൊപ്പം തന്നെ ബ്ലാക്ക് റൈസും.
ആദ്യം തന്നെ ഒരു പാത്രം എടുത്തതിനുശേഷം അതിലേക്ക് ബ്ലാക്ക് റൈസ് ഇട്ട് കൊടുക്കേണ്ടതാണ്. ഇത് നമുക്ക് എല്ലാ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സുലഭമായി വാങ്ങാന്‍ കിട്ടുന്നതാണ്. ഇത് നിങ്ങളുടെ അവിടെ ലഭ്യമല്ല എന്നുണ്ടെങ്കില്‍ അതിനു പകരം വേണമെങ്കില്‍ റെഡ് റൈസ് ഉപയോഗിക്കാവുന്നതാണ്. ഇവിടെ എടുത്തിരിക്കുന്നത് ബ്ലാക്ക് റൈസ് ആണ്. ഒരുപാട് ഗുണങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ഡയബറ്റിക്‌സ് അതുപോലെ പ്രഷര്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഇത് കഴിക്കാവുന്നതാണ്.

അതിന് ശേഷം ഇത് രണ്ടും നല്ലതുപോലെ കഴുകിയശേഷം നാലു മണിക്കൂര്‍ നേരം കുതിര്‍ത്താന്‍ വെക്കേണ്ടതാണ്. അതിനുശേഷം ഇത് കുക്കറിലിട്ട് വേവിക്കണം. വേണമെങ്കില്‍ രുചിക്കായി ഉപ്പോ, ശര്‍ക്കരയോ ചേര്‍ക്കാം. ഇങ്ങനെ നിത്യേനം കഴിക്കുന്നത് കൊണ്ട് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പ് അലിയിച്ച് കളയുന്നതിന് സഹായിക്കും. അത് മൂലമുണ്ടാകുന്ന അമിതവണ്ണവും ഇല്ലാതാകും. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.