കുടലുകള്‍ ചുരുങ്ങി പോകാന്‍ വരെ സാധ്യതയുള്ള ഈ രോഗത്തെ അറിയാതെ പോകരുത്

ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് ഗ്രഹണി അഥവാ ‘ഇറിറ്റബ്ള്‍ ബവല്‍ സിന്‍ഡ്രോം’. കുടലില്‍ അനുഭവപ്പെടുന്ന ഒരുകൂട്ടം അസ്വസ്ഥതകളാണിത്. കുടലിലത്തെുന്ന ആഹാരപദാര്‍ഥങ്ങള്‍ മുന്നോട്ടുനീങ്ങുന്നത് കുടലിന്റെ ‘പെരിസ്റ്റാള്‍സിസ്’ എന്ന താളാത്മക ചലനം മൂലമാണ്. വിവിധ കാരണങ്ങളാല്‍ ഈ ചലനത്തിന്റെ സ്വാഭാവിക രീതിക്ക് മാറ്റമുണ്ടായാല്‍ കുടല്‍ അസ്വസ്ഥമാകും. പരീക്ഷയടുക്കുമ്പോഴും യാത്രകള്‍ക്കും മറ്റും ഒരുങ്ങുമ്പോഴും വയറുവേദന, ടോയ്‌ലറ്റില്‍ പോകണമെന്ന തുടരെയുള്ള ആശങ്ക ഇവയുണ്ടാകുന്നത് ഇത്തരം കുടല്‍പ്രശ്‌നങ്ങള്‍ മൂലമാണ്. ലോകത്ത് 10-20 ശതമാനത്തോളം പേര്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ കാണുന്നു.

ചില ആളുകളില്‍ കുടലിന്റെ സംവേദനശേഷി കൂടുതലായിരിക്കും. തലച്ചോറില്‍നിന്നുള്ള സന്ദേശങ്ങളോട് ഇവരുടെ കുടല്‍ താളംതെറ്റിയ രീതിയില്‍ പെട്ടെന്നു പ്രതികരിക്കുന്നു. ഇത്തരക്കാരില്‍ കുടലിന്റെ ചലനം വേഗത്തിലാണെങ്കില്‍ വയറിളക്കത്തിനും സാവകാശത്തിലാണെങ്കില്‍ മലബന്ധത്തിനും കാരണമാകുന്നു. കൂടാതെ മാനസിക സംഘര്‍ഷം, പ്രതിരോധ വ്യവസ്ഥ, അതിശക്തമായി ശരീരത്തിനെതിരെ പ്രവര്‍ത്തിക്കുക, പാരമ്പര്യം, അണുബാധ ഇവയും ഐ.ബി.എസിനിടയാക്കാറുണ്ട്. സ്ത്രീകളില്‍ ഇതിനുപുറമെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഐ.ബി.എസ് സാധ്യത കൂട്ടാറുണ്ട്. ആര്‍ത്തവ ദിനങ്ങളില്‍ ഐ.ബി.എസ് ചിലരില്‍ തീവ്രമാകാറുണ്ട്

ലക്ഷണങ്ങളെ അടിസ്ഥാനമാക്കി ഐ.ബി.എസ് പ്രധാനമായും നാലായി തിരിക്കുന്നു. 1. വയറിളക്കം പ്രധാന ലക്ഷണമായി കാണുക. 2. മലബന്ധം കൂടുതലായി കാണുക. 3. വയറിളക്കവും മലബന്ധവും ഒരുപോലെ വരുക. 4. മാറിമാറി വരുന്ന വയറിളക്കവും മലബന്ധവും.
കുടലിനുള്ളിലെ ചലനങ്ങള്‍ വേഗത്തിലാകുമ്പോള്‍ അതിലൂടെ കടന്നുപോകുന്ന ആഹാരപദാര്‍ഥങ്ങളില്‍നിന്ന് പോഷകങ്ങളോ ജലമോ വലിച്ചെടുക്കാന്‍ കുടലിന് കഴിയാതെ പോകുന്നു. അപ്പോള്‍ മലത്തില്‍ വളരെയധികം ജലാംശം കലര്‍ന്ന് വയറിളകിപ്പോകും. മറിച്ച് കുടലിന്റെ ചലനങ്ങള്‍ വളരെയധികം സാവധാനത്തിലാകുമ്പോള്‍ അതിലൂടെ കടന്നുപോകുന്ന ആഹാരപദാര്‍ഥങ്ങളില്‍നിന്ന് ധാരാളം ജലം ആഗിരണംചെയ്യുകയും മലബന്ധമുണ്ടാവുകയും ചെയ്യും.
,ഇത്തരത്തില്‍ കുടലിനെ ബാധിക്കുന്ന അസുഖങ്ങളെ കുറിച്ചാണ് ഇന്ന് ഡോക്ടര്‍ നമ്മളോട് പങ്കുവെയ്ക്കുന്നത്. വീഡിയോ കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.