ഈ കുഞ്ഞന്‍ അയ്‌മോദകം ഒരു കില്ലാടി തന്നെ…

നമ്മുടെ പല ആരോഗ്യ പ്രശനങ്ങള്‍ക്കും വീട്ടുവൈദ്യമാണ് ഏറ്റവും മികച്ചത്. വേണമെന്ന് വെച്ചാല്‍ പല വിധ അസുഖങ്ങള്‍ക്കുമുള്ള മരുന്നുകള്‍ നമ്മുടെ അടുക്കളയില്‍ തന്നെ ലഭ്യമാണ്. സുഗന്ധദ്രവ്യങ്ങളെല്ലാം തന്നെ വിശിഷ്ടമായ രുചികൊണ്ടും രോഗശാന്തിയും സംരക്ഷണ ഗുണങ്ങള്‍ കൊണ്ടും നമുക്ക് വളരെ വിലപ്പെട്ടതാണ്..

അതുകൊണ്ടു തന്നെയാണ് കൂടുതലായും അവയെല്ലാം നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും അത്തരത്തില്‍ വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയ്‌മോദകം. പലവിധ ആരോഗ്യ പ്രശനങ്ങള്‍ക്കുമുള്ള ഉത്തമ പ്രതിവിധിയാണ് ഈ കുഞ്ഞന്‍ അയ്‌മോദകം. ഇതിന്റെ വേരിനുപോലും ഗുണങ്ങളാണ്. നാട്ടിന്‍പുറത്തുകാരുടെ ഔഷധപ്പെട്ടിയില്‍ എപ്പോഴും ഉണ്ടായിരിക്കുന്നത്തിന്റെ കാരണവും ഇത് തന്നെ.

ധാരാളം ആന്റി ഓക്‌സിഡകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് വളരെ പ്രധാനപെട്ടതാണ് ഇത്. അയ്‌മോദകം വെള്ളം തിളപ്പിച്ചു കുടിക്കുന്നതും കിഴികെട്ടി മണപ്പിക്കുന്നതും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും അത്യുത്തമം. അയ്‌മോദകവും മഞ്ഞളും ചേര്‍ത്ത് അരച്ച് പുരട്ടിയാല്‍ ശരീരത്തിലെ ചൊറിച്ചില്‍, പുഴുക്കടി പോലുള്ള ചര്‍മ്മ രോഗങ്ങള്‍ക്ക് ഉത്തമമാണെന്ന് വിദഗ്ദര്‍ പറയുന്നു.

അതുപോലെ തന്നെ അയ്‌മോദകം വാറ്റുമ്പോള്‍ കിട്ടുന്ന വെള്ളം,എണ്ണ, തെയ്‌മോള്‍ എന്നിവ കോളറയ്ക്ക് പോലും നല്ലതാണ്. തെയ്‌മോള്‍ ലായിനി മൗത്ത് വാഷ് ആയി ഉപയോഗിക്കാറുണ്ട്. ത്വക്ക് രോഗങ്ങള്‍ക്ക് ഇത് ആശ്വസമാണ്.

കൂടാതെ വായുക്ഷേഭം, വയറുകടി, കോളറ, അതിസാരം, അജീര്‍ണ്ണം തുടങ്ങിയ രോഗങ്ങള്‍ക്കും അയ്‌മോദകം ഫലപ്രദമാണ്. അതിസാരം മൂലമുണ്ടാകുന്ന നിര്‍ജ്ജലീകരണത്തിന് അയ്‌മോദകം ഉത്തമമാണ്. കഫം ഇളകി പോകാത്തവര്‍ക്ക് അയ്‌മോദകം പൊടിച്ച് വെണ്ണ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഇത്തരത്തില്‍ നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു വിരുതന്‍ തന്നെയാണ് ഈ കുഞ്ഞന്‍ അയ്‌മോദകം

Leave a Reply

Your email address will not be published.