തക്കോലത്തിന്റെ ഈ അത്ഭുത ഗുണങ്ങള്‍ അറിയാതെ പോകരുത്


 

ഭക്ഷണത്തിനു രുചിയും സുഗന്ധവും കൂട്ടാന്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ ചേര്‍ക്കും. ഗ്രാമ്പൂ, കറുവപ്പട്ട, ഏലക്ക തുടങ്ങിയവയ്ക്കൊപ്പം തന്നെ ഉപയോഗിക്കുന്ന ഒന്നാണ് തക്കോലവും (Star Anise). കാണാന്‍ ഒരു നക്ഷത്രപ്പൂവ് പോലെ സുന്ദരമായ തക്കോലത്തിനു നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. അവയാണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്.

തക്കോലത്തില്‍ പോളി ഫിനോളുകളും ഫ്‌ളേവനോയിഡുകളും ധാരാളം ഉണ്ട്. ബയോ ആക്ടീവ് സംയുക്തങ്ങളായ ക്യുവര്‍ സെറ്റിന്‍, ഗാലിക് ആസിഡ്, ലിനാലൂള്‍, അനെഥോള്‍ തുടങ്ങിയവ ഈ കുഞ്ഞു പോഷക കലവറയില്‍ ഉണ്ട്. ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ധാരാളമുള്ള തക്കോലം, കാന്‍സര്‍ പോലുള്ള ഇന്‍ഫ്‌ളമേറ്ററി രോഗങ്ങള്‍ തടയുന്നതിന് സഹായിക്കും. അതുപോലെ തന്നെ ഭക്ഷണത്തില്‍ തക്കോലം ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍നിന്നു ഹാനികരമായ ബാക്ടീരിയകളെയും വൈറസിനെയും തുരത്താന്‍ സഹായിക്കും.

വൈറ്റമിന്‍ എ, സി എന്നിവ തക്കോലത്തില്‍ ധാരാളം ഉണ്ട്. ഇവയ്ക്ക് രണ്ടിനും ആന്റി ഏജിങ് ഗുണങ്ങള്‍ ഉണ്ട്. കോശങ്ങളുടെ ആരോഗ്യം, ചര്‍മത്തിന്റെയും കണ്ണുകളുടെയും ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും തക്കോലം സഹായിക്കും. കൂടാതെ സ്ത്രീപുരുഷന്മാരില്‍ ലൈംഗിക തൃഷ്ണ വര്‍ധിപ്പിക്കാന്‍ പതിവായി തക്കോലം ഉപയോഗിക്കാം. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- Spices are added to the food to add taste and fragrance. Takolam (Star Anise) is used along with cloves, cinnamon, cardamom, etc. Like a star flower, the beautiful takolam has many health benefits. They are what you share with you today.

Leave a Reply

Your email address will not be published. Required fields are marked *