മുടിയും വളരും നരയും മാറും ഇത് ഒരു തുള്ളി മതി

ഇടതൂര്‍ന്ന, തിളങ്ങുന്ന, മിനുസമുള്ള മുടി ഇഷ്ടമില്ലാത്തവരായി ആരുമില്ല. വേഗത്തില്‍ മുടി വളരാനുള്ള പല വിദ്യങ്ങളും പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. ആരോഗ്യമുള്ള ഒരാളുടെ ഓരോ മുടിയിഴകളും ശരാശരി 4-6 ഇഞ്ച് വരെ പ്രതിവര്‍ഷം വളരും എന്ന് പറയപ്പെടുന്നു. ചിലര്‍ക്ക് പാരമ്പര്യമായി ഇങ്ങനെ മുടിയുള്ളവര്‍ ഉണ്ടാകും. അല്ലാത്തവര്‍ മുടിയുടെ നീളവും ഉള്ളും വര്‍ദ്ധിപ്പിക്കാന്‍ പരസ്യങ്ങളില്‍ കാണുന്ന പലതരം എണ്ണകളും മരുന്നുകളും വാങ്ങി ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍ ഇവയിലൊക്കെ ഉപരിയായി മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒരു സൂത്രമുണ്ട്. മുടി വളര്‍ച്ചയ്ക്ക് മാത്രമല്ല, അകാല നര മാറ്റാനും ഈ കൂട്ട് ഉത്തമമാണ്. താരനും മറ്റ് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് അത് മാറ്റിയ ശേഷം ഇത് ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലം കാണും.

ഒരു പാത്രത്തില്‍ രണ്ട് ഗ്ലാസ്സ് വെള്ളമെടുത്ത് അതിലേക്ക് അര ഗ്ലാസ്സ് ഫ്‌ലാക്‌സ് സീഡ് ഇട്ട് കൊടുക്കുക. ശേഷം ലോ ഫ്‌ലെയിമില്‍ ഈ വെള്ളം തിളപ്പിച്ചെടുക്കുക. തിളക്കുന്നത് വരെ തുടരെ ഇളക്കി കൊടുക്കുക. തിളച്ച് കുറച്ച് നേരം തണുക്കാന്‍ വെച്ച ശേഷം ചെറു ചൂടോടെ തന്നെ തുണി ഉപയോഗിച്ച് അരിച്ചെടുക്കുക. അരിക്കുമ്പോള്‍ ഒരു ജെല്‍ പരുവത്തിലാകും ലഭിക്കുന്നത്. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ജെല്‍ തണുത്ത ശേഷം വിറ്റാമിന്‍ ഇ ഗുളിക 5 എണ്ണം ചേര്‍ത്ത് കൊടുത്ത് നന്നായി മിക്‌സ് ചെയ്യുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച ശേഷം 10-15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാം.

ഇത് തേക്കുന്ന ദിവസം ഒരു കാരണവശാലും ഷാംപൂവോ കണ്ടീഷ്ണറോ ഉപയോഗിച്ച് മുടി കഴുകരുത്. പിറ്റേന്ന് ഇവ ഉപയോഗിച്ച് മുടി കഴുകാം. ഇത് ചെയ്താല്‍ മുടി പനങ്കുല പോലെ വളരും. അകാലനരയും മാറും. വീഡിയോ കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.