എല്ലാ മനുഷ്യരിലും രോഗങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്. രോഗങ്ങള്‍ അല്ലങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വന്നാല്‍ നമ്മള് സാധാരണയായി ഒന്നെങ്കില്‍ അതിനു ചികിത്സ തേടുകയും ആ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നെ മാറ്റി എടുക്കുന്നതിനു വളരെ വിഷമം ഉള്ളതും കണ്ടുപിടിക്കാന്‍ അല്‍പ്പം വൈകിയാല്‍ ഒരു കാരണവശാലും പൂര്‍ണ്ണമായും സുഖപെടുത്താന്‍ കഴിയാത്ത ഒരു ആരോഗ്യ പ്രശ്നം ഉണ്ടെങ്കില്‍ അത് കിഡ്നി രോഗം ആണ് .
കിട്നിയില്‍ പല തരത്തില്‍ ആരോഗ്യപ്രശ്നം ഉണ്ടാകും എങ്കിലും കിഡ്നി ഫെയിലിയര്‍ ആണ് അതില്‍ ഏറ്റവും ദോഷകരമായി നമ്മുടെ ശരീരത്തെ മുഴുവനായും ബാധിക്കുന്ന ആരോഗ്യ പ്രശ്നം. മറ്റു ഏതെങ്കിലും ഒരു അവയവത്തില്‍ ആരോഗ്യ പ്രശ്നം ഉണ്ടായാല്‍ അത് ആ അവയവത്തെ മാത്രമാകും സാരമായി ബാധിക്കുക എന്നാല്‍ കിഡ്നി പ്രവര്‍ത്തനം നിലച്ചാല്‍ അല്ലങ്കില്‍ കുറഞ്ഞാല്‍ അത് ശരീരത്തിന്റെ മുഴുവനായുള്ള പ്രവര്‍ത്തനം തടസപ്പെടുത്തും. അതുകൊണ്ട് തന്നെ കിഡ്നി സമന്ധമായി പ്രശ്നങ്ങള്‍ ഉണ്ട് എന്ന് ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങളെ മുഖവിലക്ക് എടുക്കേണ്ടതും ശരിയായ കെയര്‍ കൊടുക്കേണ്ടതും വളരെ അത്യാവശ്യമയിട്ടുള്ള കാര്യമാണ്.
ഇത്തരത്തില്‍ ശരീരം കാണിച്ച് തരുന്ന ലക്ഷണങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. അത്തരത്തില്‍ ഉള്ള 7 ലക്ഷങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
1. മുഖത്തും കാലിലും കാണുന്ന നീര്
2. മൂത്രത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍
3. ദേഹമാസകലം കാണുന്ന ചൊറിച്ചില്‍
4. ഛര്‍ദ്ദി, ഓക്കാനം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍
5. ശ്വസതടസ്സം, കിതപ്പ്
6. ഉറക്കക്കുറവ്
7. രക്തസമ്മര്‍ദ്ദം
ഇവയെ കുറിച്ച് വിശദമായി അറിയാന്‍ വീഡിയോ കണ്ട് നോക്കൂ…