ദിവസവും ഉണക്കമുന്തിരി കഴിക്കൂ; ആരോഗ്യമുള്ള ശരീരം നേടിയെടുക്കാം

ആരോഗ്യപരമായും സൗന്ദര്യപരമായും വളരെയേറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഉണക്കമുന്തിരി. വൃക്കയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്. സാധാരണ കേക്കിലും പായസത്തിലുമെല്ലാം അലങ്കാരത്തിനായി ചേര്‍ക്കുന്ന ഒന്നാണ് ഉണക്ക മുന്തിരി. എന്നാല്‍ പലര്‍ക്കും ഉണക്കമുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണ് എന്നത് അറിയില്ല. അത്തരം ചില ഗുണങ്ങളാണ് ഇന്നത്തെ വീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്.

ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്നതാണ് കാരണം. കിഡ്നി മൂത്ര സംബന്ധമായ അണുബാധകള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുന്നത്. മൂത്രം നല്ലപോലെ പോകുന്നതിനും മൂത്രനാളിയുമായി ബന്ധപ്പെട്ട അണുബാധകള്‍ക്കും വളരെ പ്രധാനപ്പെട്ട പരിഹാരമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം.

ആരോഗ്യകരമായ ഡ്രൈ ഫ്രൂട്സില്‍ പെട്ട ഒന്നാണ് ഉണക്കമുന്തിരി. ഇത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. അയണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയ പല ഘടകങ്ങളുടെയും കലവറയാണ് ഉണക്ക മുന്തിരി എന്ന് വേണമെങ്കില്‍ പറയാം. രാവിലെ വെറും വയറ്റില്‍ ഉണക്കമുന്തിരിയിട്ടുവെച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഉണക്ക മുന്തിരിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ നാരുകള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതുവഴി മലബന്ധപ്രശ്നങ്ങളുള്ളവര്‍ക്ക് ഇത് പരിഹാരം നല്‍കുന്ന ഒന്നാണ്. മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.