പെട്ടെന്നുണ്ടാകുന്ന പനി,ചുമ,ജലദോഷം എന്നിവയ്ക്ക് ഇതാ ഒരുഗ്രന്‍ ഒറ്റമൂലി

നമുക്കുണ്ടാകുന്ന പനി, ചുമ, ജലദോഷം എന്നിവയൊക്കെ വളരെ പെട്ടെന്ന് തന്നെ മാറ്റാന്‍ സഹായിക്കുന്ന തികച്ചും പ്രകൃതിദത്തമായ രീതിയില്‍ ഉണ്ടാക്കുന്നതുമായ ഒരു മാര്‍ഗമാണ് ഇന്നത്തെ വീഡിയോയുടെ നിങ്ങള്‍ക്ക് വേണ്ടി പരിചയപ്പെടുത്തുന്നത്. ഇത് നിങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ തീര്‍ച്ചയായും വളരെ മികച്ച റിസള്‍ട്ട് ലഭിക്കുന്നതാണ്. ഇനി എന്തൊക്കെ ഘടകങ്ങള്‍ ഉപയോഗിച്ചിട്ടാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ പിന്നെ നമ്മള്‍ എടുക്കുന്നത് കടുക്കായി ആണ്. ഇതു നമ്മുടെ നെഞ്ചില്‍ ഒക്കെ തങ്ങിനില്‍ക്കുന്ന കഫം പെട്ടെന്നുതന്നെ തന്നെ അലിയിച്ചു കളയാന്‍ സഹായിക്കുന്നവയാണ്. ഇതിന്റെ തൊലിയാണ് നമ്മള്‍ എടുക്കേണ്ടത്. ഇത് നമുക്ക് എല്ലാവിധ ആയുര്‍വേദ കടകളില്‍ നിന്നും വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ്.

രണ്ടാമതായി നമുക്ക് ആവശ്യമായി വരുന്നത് ചുക്ക് ആണ്. ചുക്ക് ഒരു ചെറിയ കഷണം മാത്രമേ നമുക്ക് ആവശ്യമായി വരുന്നുള്ളൂ. കഫക്കെട്ട് അതുപോലെതന്നെ തലവേദന ഇവയൊക്കെ മാറാന്‍ വേണ്ടി വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. മൂന്നാമതായി നമ്മള്‍ എടുക്കുന്നത് അയമോദകമാണ്. അയ്‌മോദകവും ഇത്തരം രോഗങ്ങള്‍ മാറാന്‍ ഉത്തമമാണ്. അതോടൊപ്പം തന്നെ സിത്തരത്തൈ(ആയുര്‍വേദ കടകളില്‍ നിന്ന് ലഭിക്കും), ഗ്രാമ്പൂ, കുരുമുളക്, അതിമധുരം എന്നിവയെല്ലാം ചേര്‍ത്ത് നന്നായി പൊടിച്ച് എടുത്ത് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത് രണ്ട് നേരമായി കഴിക്കുക. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- Today’s video introduces you to a completely natural way to help us get rid of fever, cough, and cold very quickly. If you use it, you’ll definitely get a very good result. Now let’s see what components are prepared.

Leave a Reply

Your email address will not be published.