വെറും രണ്ട് ദിവസം കൊണ്ട് മോണപഴുപ്പ് പൂര്‍ണ്ണമായി മാറ്റാം; വീഡിയോ കണ്ട് നോക്കൂ

മോണപഴുപ്പ്, പല്ലിലെ പൊട്ടലുകള്‍ എന്നിവ മൂലം മോണയിലും, പല്ലിന്റെ വേരുകളിലും ഉണ്ടാകുന്ന അണുബാധമൂലമുള്ള വീക്കം വളരെ വേദനാജനകമാണ്. ഇത് പല്ലിനുള്ളില്‍ പഴുപ്പുണ്ടാക്കുകയും പല്ലുവേദനയ്ക്ക് കാരണമാവുകയും ചെയ്യും. വീക്കമുള്ള പല്ലില്‍ ബാക്ടീരിയകള്‍ പെരുകുകയും പല്ലിനെ പിന്തുണയ്ക്കുന്ന അസ്ഥിയിലേക്ക് വ്യാപിക്കുകയും ചെയ്യും. സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ ഇത് ജീവന് തന്നെ ഭീഷണിയാകാം. മോണപഴുപ്പ് മൂലമുള്ള വേദന അസഹനീയമായതിനാല്‍ പല മാര്‍ഗ്ഗങ്ങളും ഇതിന്റെ പരിഹാരത്തിനായി പ്രയോഗിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത് വേദന കൂടാനാണ് കാരണമാവുക. മോണയില്‍ പഴുപ്പുണ്ടെങ്കില്‍ ചെയ്യാവുന്നവയും ചെയ്യരുതാത്തവയുമായ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അതിന് മുമ്പായി രോഗലക്ഷണങ്ങളും കാരണങ്ങളും തിരിച്ചറിയേണ്ടതുണ്ട്.

മോണയില്‍ പഴുപ്പ് ഉണ്ടാവുക എന്നത് സര്‍വ്വസാധാരണമായി പലരിലും കാണുന്ന ഒരു അസുഖമാണ്. ഇനി ഇതിനുവേണ്ടിയുള്ള വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങള്‍ക്ക് വേണ്ടി പരിചയപ്പെടുത്തുന്നത്. ഇത് നമുക്ക് വളരെ എളുപ്പത്തില്‍ തന്നെ വീട്ടില്‍ തന്നെ ഇരുന്നു തയ്യാറാക്കാന്‍ സാധിക്കുന്നതാണ്.

അതിനായി ആവശ്യമുള്ളത് ചെറുനാരകത്തിന്റെ ഇല രണ്ട് ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ചെടുക്കുക. ശേഷം അതിന്റെ മുഴുവന്‍ ഗുണങ്ങളും വെള്ളത്തിലിറങ്ങിയെന്ന് ഉറപ്പ് വരുമ്പോള്‍ അതിലേക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ക്കുക. വീണ്ടും തിളക്കുമ്പോള്‍ അര സ്പൂണ്‍ ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക. മൂന്ന് മിനിറ്റോളം മൊത്തത്തില്‍ തിളപ്പിച്ചാല്‍ മതിയാകും. ശേഷം അരിച്ചെടുത്ത് ഉപയോഗിക്കുക. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.