പ്രമേഹം മാറാന്‍ ഒരൊന്നാന്തരം ഒറ്റമൂലി; ചെയ്ത് നോക്കൂ, ഫലം തീര്‍ച്ച

പ്രമേഹം ഒരു ജീവിത ശൈലി രോഗമാണ് അതേ സമയവും പാരമ്പര്യവും. ഇന്നത്തെ കാലത്ത് കുട്ടികളില്‍ പോലും കണ്ടുവരുന്ന ഒരു രോഗമാണിത്. പ്രമേഹത്തിന് പാരമ്പര്യവും ഭക്ഷണ ശീലങ്ങളും അടക്കം പല കാര്യങ്ങളുമുണ്ട്. സ്ട്രെസ് പോലുള്ളവയും പ്രമേഹത്തിന് കാരണമാകാറുണ്ട്. പ്രമേഹം ഒരിക്കല്‍ വന്നാല്‍ പിന്നെ ചികിത്സിച്ചു മാറ്റാന്‍ ബുദ്ധിമുട്ടാണെന്നതാണ് ഏറ്റവും പ്രധാനം. പിന്നീട് ഭക്ഷണനിയന്ത്രണം വഴിയും ജീവിതശൈലികളിലെ നിയന്ത്രണങ്ങളിലൂടെയും മാത്രമേ ഇതു സാധ്യമാകൂ.

പ്രമേഹത്തിന് ഇംഗ്ലീഷ് മരുന്നുകളേയും ഇന്‍സുലിന്‍ കുത്തിവയ്പ്പുകളേയും ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഇതല്ലാതെയും പ്രമേഹത്തെ നിയന്ത്രിയ്ക്കാന്‍ ചില ഒറ്റമൂലികളുണ്ട്. യാതൊരു പാര്‍ശ്വഫലവും നല്‍കാത്ത അതേ സമയം ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കുന്ന ചില ഒറ്റമൂലികള്‍. തികച്ചും ലളിതമായ രീതിയില്‍ ചെയ്യാവുന്ന ചില പ്രത്യേക ചികിത്സാ രീതികള്‍. ഇത്തരം ചില ഒറ്റമൂലികളെക്കുറിച്ചറിയൂ,

പ്രമേഹത്തിന് നാട്ടുവൈദ്യങ്ങളേറെയുണ്ട്. ഇതിലൊന്നാണ് പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ഉപയോഗിയ്ക്കുന്ന വെളുത്തുള്ളിയും കറുവാപ്പട്ടയും. വെളുത്തുള്ളിയും കറുവാപ്പട്ടയും ഉപയോഗിച്ച് എങ്ങനെ പ്രമേഹത്തിനുളള ഒറ്റമൂലിയുണ്ടാക്കാമെന്നു നോക്കൂ,

ഒരു ലിറ്റര്‍ വെള്ളം, 4 കറുവാപ്പട്ടക്കഷ്ണം, 60 ഗ്രാം വെളുത്തുള്ളി എന്നിവയാണ് ഇതിനായി വേണ്ടത്.
വെളുത്തുള്ളിയുടെ തൊലി കളയുക. വെള്ളത്തില്‍ വെളുത്തുള്ളിയും കറുവാപ്പട്ടയും ഇട്ടു വയ്ക്കുക. ഈ മിശ്രിതം 5 ദിവസം ഫ്രിഡ്ജില്‍ വയ്ക്കണം. ഇതിലെ ചേരുവകളുടെ ഗുണങ്ങള്‍ വെള്ളത്തില്‍ ചേര്‍ന്നു കിട്ടുവാനാണിത്. പിന്നീട് ഇതില്‍ നിന്നും 10ല്‍ ഒരു ഭാഗം കുടിയ്ക്കുക. രാവിലെ പ്രാതലിനു മുന്‍പായാണ് കുടിയ്ക്കേണ്ടത്. ദിവസവും കുടിയ്ക്കണം. വേണമെങ്കില്‍ രണ്ടു തവണ കുടിയ്ക്കാം.

മറ്റൊന്നാണ് പാവയ്ക്ക. പാവയ്ക്ക, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാ നീര് എ്ന്നിവ ചേര്‍ത്താണ് ഈ പ്രത്യേക മരുന്നുണ്ടാക്കുന്നത്. 1-2 പാവയ്ക്ക, അര ചെറുനാരങ്ങ, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു നുളള് ഉപ്പ് എന്നിവയാണ് ഇതിനു വേണ്ടത്. പാവയ്ക്ക നല്ലപോലെ കഴുകി ഉള്ളിലെ കുരു നീക്കം ചെയ്യുക. കാല്‍ ടീസ്പൂണ്‍ ഉപ്പ് വെള്ളത്തിലിട്ട് ഇതില്‍ പാവയ്ക്ക അല്‍പനേരം മുക്കി വയ്ക്കുക. പിന്നീടിത് മിക്സിയില്‍ അടിച്ചു ജ്യൂസാക്കുക. ഇതിലേയ്ക്ക് നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കാം. ഉപ്പും ചേര്‍ക്കാം. ഇത് രാവിലെ വെറുംവയറ്റില്‍ അടുപ്പിച്ചു കുടിയ്ക്കാം. ഇങ്ങനെ ചെയ്യുന്നത് പ്രമേഹത്തിന് അത്യുത്തമമാണ്. ഇനിയുമുണ്ട് ഒട്ടേറെ പൊടികൈകള്‍. കൂടുതലറിയാന്‍ വീഡിയോകണ്ട് നോക്കൂ…

Leave a Reply

Your email address will not be published.