ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ഉപ്പും മതി നിങ്ങളുടെ ചര്‍മ്മം തിളങ്ങാന്‍

സൗന്ദര്യ വര്‍ദ്ധനവിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും കാര്യത്തിലും വെളിച്ചെണ്ണയുടെ പങ്ക് ചെറുതല്ല. എന്തിനോടൊപ്പവും വെളിച്ചെണ്ണ ചേര്‍ത്താലും അവയുടെ ഗുണം ഇരട്ടിയാവുമെന്ന് പഴമക്കാര്‍ പറയുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്. മുഖത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒന്നാണ് ഉപ്പും വെളിച്ചെണ്ണയും.

ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ബ്ലാക് ഹെഡ്സ് പോലെയുള്ള പ്രതിസന്ധികള്‍ക്ക് ഏറ്റവും മികച്ച ഒരു പ്രതിവിധിയാണ് ഉപ്പും വെളിച്ചെണ്ണയും. ചര്‍മസംരക്ഷണത്തിലെ അവിഭാജ്യഘടകമായ ജലാംശത്തെ നിലനിര്‍ത്താനുള്ള ശേഷി വെളിച്ചെണ്ണയ്ക്കുണ്ട്. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് ഇത്തരത്തില്‍ ജലാംശത്തെ നിലനിര്‍ത്തുന്നത്. അതിനൊപ്പം തന്നെ ചര്‍മത്തിലെ ബാക്ടീരിയകളെയും ഫംഗസുകളെയും ഇല്ലാതാക്കുന്നതിനാവശ്യമായ ധാതുക്കളും വെളിച്ചെണ്ണയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

വിവിധ തരത്തിലുള്ള പ്രയോഗങ്ങളിലൂടെ വെളിച്ചെണ്ണയെ വിവിധ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധിയായി പരുവപ്പെടുത്തിയെടുക്കാവുന്നതാണ്. വെളിച്ചെണ്ണയും ഉപ്പും കലര്‍ത്തിയുള്ള ഉപയോഗം ഇതില്‍ ഒന്നാണ്. വെളിച്ചെണ്ണയില്‍ ഉപ്പ് ചേര്‍ത്ത് ശരീരത്തില്‍ തേയ്ച്ച് പിടിപ്പിക്കുന്നത് ചര്‍മത്തിന്റെ തിളക്കം വര്‍ദ്ധിക്കുന്നതിന് സഹായിക്കും. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- Coconut oil’s role in beauty enhancement and health care is not small. This is why the ancients say that coconut oil can double its quality. Salt and coconut oil are one of the best ways to enhance the beauty of the face. Salt and coconut oil are one of the best remedies for skin problems like blackheads. Coconut oil has the capacity to maintain hydration, which is an integral part of skin care. It is rich in antioxidants that sustain hydration in this way. Coconut oil is also rich in minerals to eliminate bacteria and fungi in the skin.

Leave a Reply

Your email address will not be published.