ജീവിതത്തിലൊരിക്കലും ഗ്യാസ്ട്രബിള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കാത്തവരുണ്ടാകില്ല. ആളുകള്‍ സ്ഥിരം പറയുന്ന പരാതികളിലൊന്നാണിത്. ഗ്യാസ്ട്രബിള്‍ പലരിലും പലവിധ ലക്ഷണങ്ങളാവും ഉണ്ടാക്കുന്നത്. പലപ്പോഴും ലക്ഷണങ്ങള്‍ വ്യക്തമായി പറയാനും സാധിച്ചെന്നുവരില്ല. വയര്‍ വീര്ത്തുനില്ക്കുന്ന പ്രതീതി, വയര്‍ സ്തംഭനം, തികട്ടി വരല്, പുകച്ചില്‍, നെഞ്ചെരിച്ചില്‍, നെഞ്ച് നിറഞ്ഞതുപോലെ തോന്നുക, വയറിന്റെ പല ഭാഗത്തും വേദന എന്നിങ്ങനെ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. എപ്പോഴാണ് ഗ്യാസ് വരുന്നത്, എപ്പോഴാണത് കൂടുന്നത് എന്നിവയൊക്കെ പലരിലും വ്യത്യസ്തമായിരിക്കുകയും ചെയ്യും. ചിലര്‍ക്ക് ഭക്ഷണം കഴിച്ച ശേഷമാണ് വയറില്‍ ഗ്യാസ് നിറഞ്ഞതായി തോന്നുക. മറ്റു ചിലര്‍ക്കാകട്ടെ വിശന്നിരിക്കുമ്പോള്‍ ഗ്യാസ് നിറയും.
ഇത്തരത്തില്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു പ്രശനം തന്നെയാണ് ഇത്. എന്നാല്‍ ഗ്യാസ്ട്രബിള്‍ വരാതിരിക്കാന്‍ ചെയ്യാവുന്ന പൊടികൈകളാണ് ഇന്ന് നിങ്ങളോട് പങ്കുവെയ്ക്കുന്നത്. അതിനായി ഒന്നരഗ്ലാസ് വെള്ളത്തിലേക്ക് ഒരു സ്പൂണ്‍ അയ്മോദകവും, ഒരു സ്പൂണ്‍ കരിപ്പെട്ടി (പനങ്കല്‍ക്കണ്ടം) യും മാത്രം മതി. ഇത് നന്നായി വെട്ടി തിളപ്പിച്ച് എടുത്ത് അരിച്ച് മാറ്റിയാണ് കുടിക്കേണ്ടത്. ഇത് ഏതൊക്കെ സമയത്താണ് കുടിക്കേണ്ടത് എന്നൊക്കെ അറിയാനായി വീഡിയോ കണ്ട് നോക്കൂ…