ചെറുപയര്‍ പൊടിയും തൈരും ഉപയോഗിച്ച് താരന്‍ പൂര്‍ണ്ണമായും മാറ്റി മുടി വളര്‍ച്ച ഇരട്ടിയാക്കാം

താരന്‍ മൂലം എന്തൊക്കെ അസ്വസ്ഥതകളാണ് തലയില്‍ ഉണ്ടാകുന്നത്. ചൊറിച്ചില്‍, മുടി കൊഴിച്ചില്‍ എന്ന് തുടങ്ങി പ്രശ്‌നങ്ങള്‍ ഒട്ടനവധി പ്രശ്‌നങ്ങളാണ് നിത്യവും നേരിടേണ്ടിവരുന്നത്. ഇവയെ പ്രതിരോധിക്കാന്‍ വീട്ടിലുണ്ടാക്കാവുന്ന ഒരു പരിഹാരമാണ് ഇന്ന് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്.

ഏതു പ്രായക്കാരെയും ഒരു പോലെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്‌നമാണ് താരന്‍ തലയില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍. ഒരു നല്ല കുളിയൊക്കെ കഴിഞ്ഞ് തല തോര്‍ത്തി അഞ്ചുമിനിറ്റ് കഴിയുന്നതിനു മുന്‍പേ തുടങ്ങും തലയിലെ ചൊറിച്ചില്‍. താരന്‍ പലപ്പോഴും നിങ്ങളുടെ മുടിയിഴകളെ വരേണ്ടതാക്കി മാറ്റി കൊണ്ട് മുടിയുടെ തിളക്കവും ആരോഗ്യവുമെല്ലാം കവര്‍ന്നെടുക്കുന്നു.

തലയോട്ടിയുടേയും ശിരോചര്‍മത്തിന്റെയുമെല്ലാം ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാകാന്‍ ഇത് കാരണമാകുന്നു. താരനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ഷാമ്പൂകളും ഉല്‍പ്പന്നങ്ങളും ഇന്ന് വിപണികളില്‍ നിലവിലുണ്ടെങ്കിലും പലപ്പോഴും അവയിലെ രാസവസ്തുക്കളും പാര്‍ശ്വഫലങ്ങളുമൊക്കെ നിങ്ങളില്‍ വീണ്ടും കൂടുതല്‍ കേടുപാടുകള്‍ വരുത്തി വയ്ക്കുന്നുണ്ട് എന്നതിനാല്‍ ചികിത്സകള്‍ വീട്ടില്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്. അതിനായി ആവശ്യമുള്ളത് ഒന്നരസ്പൂണ്‍ ചെറുപയര്‍ പൊടിയും, രണ്ട് സ്പൂണ്‍ കട്ട തൈരും മാത്രം. വീഡിയോ കണ്ട് നോക്കൂ…

English Summary:- What discomforts are caused by dandruff in the head. Problems such as itching and hair loss are the most common problems. Today you are introduced to a homemade solution to defend them.

Leave a Reply

Your email address will not be published.