സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജവാർത്തയെക്കുറിച്ചു പ്രതികരിച്ചു നടി

മലയാള സിനിമ നടി കുളപ്പുള്ളി ലീല മരിച്ചെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത് , . വ്യാജ വാർത്തയോട് നടി കുളപ്പുള്ളി ലീല തന്നെ നേരിട്ട് പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ ആരോ എഴുതിയ വാർത്തയാണിതെന്നും താൻ ജീവനോടെയുണ്ടെന്നും ലീല വ്യക്തമാക്കി. ‘തീരാദുഖം മലയാളിയെ കണ്ണീരിലാഴ്ത്തി പ്രിയ നടി കുളപ്പുള്ളി ലീല. എന്ന തലക്കെട്ടോടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം യൂട്യൂബിൽ പ്രചരിച്ചിരുന്നു. ഇതോടെ ലീലയെ തേടി ഫോൺ വിളികൾ എത്തി. താനിപ്പോൾ എറണാകുളത്തെ വീട്ടിൽ ഉണ്ടെന്നും ഒരു കുഴപ്പവുമില്ലെന്നും ലീല മാധ്യമങ്ങളോട് പ്രതികരിച്ചു. തൃശൂരിൽ തിലകൻ സൗഹൃദ സമിതിയുടെ പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനിടെയാണ് ചിലർ ഈ വാർത്തയുടെ വിശാദാംശങ്ങൾ തേടി തന്നെ വിളിച്ചതെന്നും ലീല വ്യക്തമാക്കി.

പണമുണ്ടാക്കാൻ കക്കാൻ പോയാലും കുഴപ്പമില്ല, വീഡിയോ കാണാനും വാർത്ത വായിപ്പിക്കാനും പണമുണ്ടാക്കാനും ആരെയെങ്കിലും കൊല്ലുന്നതും മരിച്ചുവെന്ന് പ്രചരിപ്പിക്കുന്നതും കഷ്ടമാണെന്ന് ലീല പറഞ്ഞു. തന്നെ നേരിട്ട് അറിയുന്ന ഒരാൾ പോലും നേരിട്ടിത് പോസ്റ്റ് ചെയ്തത് കണ്ടെന്നും അയാൾക്ക് നേരിട്ട് വിളിച്ച് ചോദിക്കാമായിരുന്നു എന്നും ലീല വ്യക്തമാക്കി.എന്നാൽ ഇങ്ങനെ ഒരു വാർത്തക്ക് നേരെ വളരെ അതികം പ്രതിഷേധം ഉയർന്നിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.