ക്യാന്‍സര്‍ രോഗിയായ മകന്റെ ആഗ്രഹസഫലീകരണത്തിനായി സ്‌പൈഡര്‍മാനായി അച്ഛന്‍; കണ്ണുനിറഞ്ഞ് പോകും ഈ സ്‌നേഹത്തിന് മുന്നില്‍

ഓരോ മക്കള്‍ക്കും തങ്ങളുടെ അച്ഛനമ്മമാര്‍ സൂപ്പര്‍ ഹീറോകള്‍ ആണ് തങ്ങളെ ഏത് ആപത്തില്‍ നിന്നും സംരക്ഷിക്കുന്ന ഏത് ആഗ്രഹവും സാധിച്ചു തരുന്ന മാതാപിതാകളെ കഴിഞ്ഞേ മറ്റാരും ഉള്ളൂ മാതാപിതാക്കള്‍ക്കും അങ്ങനെതന്നെയാണ് ജീവന്റെ ജീവനാണ് അവരുടെ പൊന്നോമനകള്‍ അവരെ സന്തോഷപെടുത്താന്‍ അവര്‍ ഏതു വേഷവും കെട്ടും എന്തുവേണമെങ്കിലും ചെയ്യും.

ഇപ്പോഴിതാ ക്യാന്‍സര്‍ മൂലം മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന പൊന്നുമോന്റെ ആഗ്രഹം സാധിക്കാന്‍ ഒരു അച്ഛന്‍ ചെയ്ത പ്രവര്‍ത്തിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മരണത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്ന ജൈഡണ്‍ എന്ന അഞ്ചുവയസുകാരന് ബ്രെയിന്‍ ട്യൂമര്‍ ആണ് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലെത്തി കാര്യങ്ങള്‍ എല്ലാം കൊണ്ടും മനസ്സ് തകര്‍ന്നു വിങ്ങി പൊട്ടുകയാണ് ആ കുടുംബം. ജൈഡന്‍ ആകട്ടെ സത്യം അറിയാതെ ചിരിച്ചു കളിച്ചു നടക്കുന്നു.

ജൈഡന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു സ്‌പൈഡര്‍മാനെ നേരിട്ട് കാണണമെന്നത്. അവന്റെ അവസാന ആഗ്രഹം ഒരുപക്ഷേ ഇതായിരിക്കാം എന്ന് മനസ്സിലാക്കി പിതാവ് വില്‍സണ്‍ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ചാടാനും ഓടാനും കീഴ്‌മേല്‍ മറിയാനും ഒക്കെ അദ്ദേഹം പരിശീലിച്ചു. ഒടുവില്‍ സ്‌പൈഡര്‍മാന്റെ വേഷത്തില്‍ കുഞ്ഞ് ജൈഡന്റെ അവസാനത്തെ ആഗ്രഹം സാധിക്കാന്‍ വില്‍സണ്‍ എത്തി. കുഞ്ഞ് ജൈഡന്‍ നോക്കുമ്പോള്‍ അതാ വീടിന്റെ ടെറസിലും കെട്ടിടങ്ങളിലൂടെയും ചാടി തലകുത്തി മറിയുന്ന സ്‌പൈഡര്‍മാന്‍. ഇതുകണ്ട് ജെയ്ഡന്‍ അതിശയിച്ചുപോയി. ആകാംഷയോടെ അവന്‍ സ്‌പൈഡര്‍മാന്റെ പ്രകടനങ്ങളില്‍ കൈകൊട്ടി ചിരിച്ച് ആസ്വദിച്ചു. ഒരു പക്ഷേ അവന്‍ അത്രയും സന്തോഷിച്ച ഒരുദിവസം വേറെ ഉണ്ടായികാണില്ല. ചാട്ടത്തിനും മറിച്ചിലിനും ശേഷം ഒടുവില്‍ ജയ്ഡന്റെ അടുത്തെത്തി സംസാരിക്കുകയും ചെയ്തു. ഇതോടെ അവന്‍ വല്ലാത്ത സന്തോഷത്തിലായി. അവന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുത്തു സ്‌പൈഡര്‍മാന്‍ പോയി അതിന്റെ ഓര്‍മ്മകളില്‍ ജൈഡന്‍ അതീവ സന്തോഷവാനായി. സ്‌പൈഡര്‍മാന്റെ വേഷം കെട്ടി എത്തിയതിനുശേഷം റൂമിലിരുന്ന് പൊട്ടിക്കരയുന്ന വില്‍സനെ കണ്ടു ഭാര്യ വരെ കരഞ്ഞുപോയി. ഇതുപോലെ ഒരു അച്ഛനെ കിട്ടിയത് അവന്റെ ഭാഗ്യമാണ് എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ എല്ലാവരും അഭിപ്രായങ്ങള്‍.

Leave a Reply

Your email address will not be published.