ഫുഡ് ഡെലിവെറിക്ക് കുഞ്ഞിനേയും കൊണ്ട് പോകുന്ന അമ്മ; വൈറലായി ഒരു വീഡിയോ

സ്വന്തം കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞും കൊലപ്പെടുത്തിയും സ്വന്തം സുഖങ്ങള്‍ക്കായി പോകുന്ന അമ്മമാരുടെ വാര്‍ത്തകള്‍ കേള്‍ക്കുന്ന കാലത്ത് വളരെയധികം സന്തോഷവും മനസ്സിന് ആനന്ദവും നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.കുഞ്ഞിനെ നേഞ്ചോട് ചേര്‍ത്ത് കെട്ടി ഫുഡ് ഡെലിവെറിക്ക് പോകുന്ന ഒരമ്മ. ജീവിക്കാനായി എന്ത് ജോലിയും ചെയ്യണമെന്ന് ഉറപ്പിക്കുന്ന അമ്മമാരെ തോല്‍പ്പിക്കാന്‍ മറ്റൊന്നിനുമാവില്ലെന്ന് പറയുന്നത് ഇത് പോലുള്ള വീഡിയോ കാണുമ്പോഴാണ്.ജോലി ചെയ്യാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ കുഞ്ഞിനെയും കൊണ്ട് ജോലിക്ക് പോകേണ്ടി വരും. അത്തരത്തിലൊരു അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

വീഡിയോ കണ്ടപ്പോള്‍ ആദ്യം ഉള്ളൊന്നു പിടച്ചു. പിന്നെ വീണ്ടും കണ്ടപ്പോള്‍ അവരെയോര്‍ത്ത് അഭിമാനം തോന്നി. ജീവിതവും ജീവനും മുറുകെ പിടിച്ച് കൊണ്ടാണ് ആ അമ്മ പോകുന്നത്. അവളിലെ അമ്മയെ സ്ത്രീയെ ഓര്‍ത്ത് അഭിമാനിക്കുന്നു. ദൈവം കാവലുണ്ടാവും സഹോദരീ നിനക്ക്. നീ ആരാണെന്നോ എന്താണെന്നോ അറിയില്ല. എന്റെ പ്രാര്‍ത്ഥന എന്നും നിനക്കൊപ്പം ഉണ്ടാവും എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ വൈറലാവുന്നത്.

വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടി കൊല്ലം ചിന്നക്കട സ്വദേശി രേഷ്മയാണ്. കൊല്ലമാണ് യഥാര്‍ത്ഥ സ്ഥമെങ്കിലും നാല് കൊല്ലമായി രേഷ്മ കൊച്ചിയിലുണ്ട്. വീട്ടുക്കാര്‍ക്ക് താല്‍പര്യമില്ലാതെ ആയിരുന്നു രേഷ്മയുടെ വിവാഹം. അത് കൊണ്ട് തന്നെ ബന്ധുക്കളായി ആരും തന്നെ അവരെ തേടി വരാനില്ല. രാജു എന്ന യുവാവാണ് ഭര്‍ത്താവ്.

ഭര്‍ത്താവ് ഒരു വര്‍ഷമായി ഗള്‍ഫിലാണ്. അത്ര മെച്ചപ്പെട്ട ജോലി അല്ല. അതിനാല്‍ കഴിഞ്ഞ് കൂടാനുള്ള തുകമാത്രമാണ് ലഭിക്കുന്നത്. സ്വന്തമായി ഒരു നല്ല ജോലി കിട്ടിയാല്‍ തന്റെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്നറിയാം. അതിനായി ഒരു ഡിപ്ലോമ കോഴ്‌സ് പഠിക്കുന്നുണ്ട്. അതിന് ഫീസ് അടക്കാനായാണ് സ്വിഗ്ഗിയില്‍ ജോലിക്ക് പോകുന്നത്. കുഞ്ഞിനെ ഡേ കെയറില്‍ ആക്കിയാണ് സാധാരണ പോകാറ്. ഞായറാഴ്ച്ച ഡേ കെയര്‍ അവധിയായതിനാലാണ് കുഞ്ഞിനെയും കൊണ്ട് പോകേണ്ടി വരുന്നത്. അത് ആരോ വീഡിയോ എടുത്ത് ഇട്ടതിനാലാണ് ഇപ്പോള്‍ വൈറലായത് എന്നാണ് രേഷ്മ പറയുന്നത്. എന്നാല്‍ രേഷ്മയുടെ ഈ ദൃഢനിശ്വയമുള്ള മനസ്സിന് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

Leave a Reply

Your email address will not be published.