ഇത് കഴിച്ചാൽ നിങ്ങൾ നിത്യ രോഗികളാകും

ഏതൊരു തരം അണുബാധയ്ക്കും എതിരെ ഏറ്റവും ശക്തമായ മരുന്നാണ് ആന്റിബയോട്ടിക് എന്ന് വിശ്വസിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ വളരെ സൂക്ഷിച്ച് ശ്രദ്ധാപൂര്‍വം, അത് ഉപയോഗപ്രദമാകുന്ന സമയങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ടവയാണ് ആന്റി ബയോട്ടിക്കുകള്‍. ആന്റി ബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത, അവയുടെ ദുരുപയോഗം മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ എന്നിവയാണ് ഇന്നത്തെ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ വിജയത്തില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചിട്ടുള്ള കണ്ടുപിടിതങ്ങളില്‍ ഒന്നാണ് ആന്റി ബയോട്ടിക്സ്. ലക്ഷക്കണക്കിന് മരണങ്ങള്‍ ഇല്ലാതാക്കാന്‍ അന്റി ബയോട്ടിക് ഉപയോഗം നമ്മെ സഹായിച്ചിട്ടുണ്ട്. പഴയ കാലഘട്ടത്തില്‍ അണുബാധ തടയാന്‍ പ്രധാനമായി ഉപയോഗിച്ചിരുന്ന ഈ മരുന്നുകളില്‍ ചിലതു ഇന്ന് ചിലതരം ക്യാന്‍സറിന്റെ ചികിത്സക്കു പോലും ഉപയോഗിക്കുന്നുണ്ട്. ആന്റി ബയോട്ടിക്സിന്റെ സുവര്‍ണയുഗം അവസാനിക്കുകയാണോ എന്ന പേടിയാണ് ഇന്ന് ചികിത്സാരംഗത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം എങ്ങനെ ക്രമപ്പെടുത്താം, ദുരുപയോഗം എങ്ങനെ കുറയ്ക്കാം, ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്റ്സ് എങ്ങനെ തടയാം എന്നിവയൊക്കെ അറിയാനായി ഈ വീഡിയോ കണ്ട് നോക്കൂ…


English Summary:- We believe that antibiotics are the strongest medicine against any type of infection. But antibiotics should be used carefully and carefully only at times when it is useful. Today’s video shares the need to use antibiotics properly and the harmful effects caused by their misuse.

Leave a Reply

Your email address will not be published.