അമ്മ ഉപേക്ഷിച്ചു, അച്ഛന്‍ ജയിലില്‍; ബാലന് തെരുവില്‍ കാവലായി വളര്‍ത്തുനായ


 

തെരുവില്‍ പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി രാത്രി ഒരു പട്ടിയെയും കെട്ടിപ്പിടിച്ചു ഉറങ്ങുന്നത് കണ്ട് മുസാഫര്‍നഗറിലെ ഒരു പ്രാദേശിക പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ആ ചിത്രം പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. അവിടെ നിന്നാണ് അങ്കിതിന്റെ കഥ പുറം ലോകം അറിയുന്നത്.

വീടില്ലാതെ തെരുവില്‍ കിടന്നുറങ്ങുന്ന ആ കുട്ടിയുടെ ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ജനിച്ചപ്പോഴേ അനാഥനായിട്ടായിരുന്നില്ല അവന്റെ ജനനം. അവന് എല്ലാവരെയും പോലെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. അവന്റെ അച്ഛന്‍ ജയിലില്‍ ആയപ്പോള്‍ അവനെയും ഉപേക്ഷിച്ച് അവന്റെ മാതാവ് പോയി.അന്നുതൊട്ട് തെരുവില്‍ ഉപേക്ഷിക്കപ്പെടുക ആയിരുന്നു. പക്ഷേ അന്ന് തൊട്ട് അവനെ കാവലായി ഡാനി എന്ന വളര്‍ത്തുനായ ഉണ്ടായിരുന്നു. കുടുംബത്തെ കുറിച്ച് ചോദിക്കുമ്പോള്‍ അവന് വേറെ ഒന്നും അറിയില്ലായിരുന്നു. എവിടെനിന്നാണ് വന്നതെന്ന് കുടുംബക്കാരെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ജീവിക്കാന്‍ വേണ്ടി അവന്‍ പകല്‍ ചായയും ബലൂണുകളും വില്‍ക്കും. വിറ്റുകിട്ടുന്ന സമ്പാദ്യം ഡാനിക്കും അവനു വേണ്ടിയുള്ള ഭക്ഷണത്തിനും മറ്റും ചിലവഴിക്കും.

രാത്രിയാകുമ്പോള്‍ ഫുട്പാത്തുകളില്‍ ഉറങ്ങും. പക്ഷേ അവനു ഒറ്റയ്ക്ക് കിടക്കാന്‍ ഭയമില്ല കാരണം അവനു കാവലായി ഡാനി എപ്പോഴും കാണും. രണ്ടാഴ്ച മുന്‍പാണ് മുസാഫര്‍നഗറില്‍ ഉള്ള ഒരു പ്രാദേശിക ഫോട്ടോ ജേണലിസ്റ്റ് അടഞ്ഞുകിടക്കുന്ന കടയുടെ പുറത്ത് ഒരു പുതപ്പില്‍ ഉറങ്ങുന്ന ഇരുവരെയും കാണുന്നത്. കൗതുകം തോന്നിയ അദ്ദേഹം ഇരുവരുടേയും ചിത്രം ക്ലിക്ക് ചെയ്തു.സോഷ്യല്‍ മീഡിയയില്‍ വൈറലായ ഇതോടെ അവിടുത്തെ ഭരണകൂടം ആ കുട്ടിയെ കണ്ടുപിടിക്കാന്‍ ശ്രമം ആരംഭിക്കുകയും അവനെ കണ്ടെത്തി അഭയംനല്‍കുകയും ചെയ്തു.

English Summary:- A photographer for a local newspaper in Muzaffarnagar captured the picture and shared it on social media when he saw a boy, who appeared to be ten years old in the street, sleeping hugging a dog at night. That’s where the outside world knows Ankit’s story.

The picture of the boy sleeping in the street without a home went viral on social media in no time. He was not born an orphan when he was born. He had his parents like everyone else. When his father was in jail, his mother left him and was abandoned in the street. But since then there has been a pet dog named Danny who has been guarding him. When asked about his family, he knew nothing else. I didn’t know anything about the family from where they came from. He would sell tea and balloons during the day to live. The proceeds will be spent on Danny, his food, and so on.

Leave a Reply

Your email address will not be published. Required fields are marked *