പ്രിയതമയ്ക്കായി ഒരുമാസത്തേളം ഹോസ്പ്പിറ്റല്‍ വളുപ്പില്‍ കാത്തിരുന്ന പരുന്ത്

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് പറയുക. അതിപ്പോ മൃഗങ്ങളിലായാലും മനുഷ്യരായാലും ശരി. അത്തരത്തില്‍ തന്റെ പ്രിയതമയ്ക്കായി ഒരുമാസത്തോളം ആശുപത്രി വളുപ്പില്‍ കാത്തിരുന്ന ഒരു പരുന്തിന്റെ സ്‌നേഹബന്ധത്തിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലാവുന്നത്.

ഒരു തണ്ണുപ്പ് കാലത്ത് ബാള്‍ഡ് ഈഗിള്‍ വിഭാഗത്തില്‍പ്പെട്ട ഒരു പരുന്ത് ജീവനുവേണ്ടി മല്ലിടുന്നത് കുറച്ച് ഡോക്ടര്‍മാര്‍ കണ്ടു. അവര്‍ അതിനെ ചികിത്സിക്കാനായി ഹോസ്പ്പിറ്റലില്‍ കൊണ്ട് പോയി. പരിശോധനയില്‍ ലെഡ് ഉള്ളില്‍ ചെന്നാണ് പരുന്തിന്റെ ആന്തരാവയവങ്ങള്‍ക്ക് പരിക്ക് പറ്റിയതെന്ന് മനസ്സിലായി. കഴിച്ച ഭക്ഷണത്തില്‍ നിന്നാവും ഇങ്ങനെ സംഭവിച്ചതെന്നവര്‍ നിഗമനത്തിലെത്തി.

എന്നാല്‍ ഈ പുരുന്ത് ഹോസ്പ്പിറ്റലില്‍ എത്തിയ അന്ന് തൊട്ട് തന്നെ മറ്റൊരു ബാള്‍ഡ് ഈഗിളും അവിടെയെത്തി. സാധാരണ രീതിയില്‍ മനുഷ്യവാസം ഉള്ളിടത്തേക്ക് അധികം വരാത്ത ഇനമാണ് ബാള്‍ഡ് ഈഗിള്‍. പിന്നെ എന്തിനാണ് ഈ പരുന്ത് ഇവിടെ വരുന്നതെന്ന സംശയം ഡോക്ടര്‍മാരിലുണര്‍ന്നു. ദിവസവും ചത്ത എലികളും പാമ്പുമെല്ലാം ആശുപത്രി വളുപ്പില്‍ നിറഞ്ഞു. ഒരുമാസക്കാലം ചികിത്സയിലായിരുന്ന പരുന്ത് പൂര്‍ണ്ണ ആരോഗ്യവാനായി പുറത്ത് വരുന്നത് വരെ ഈ കാഴ്ച്ച തുടര്‍ന്നു.

അവസാനം ഡോക്ടര്‍മാര്‍ ആരോഗ്യവാനായ പരുന്തിനെ പുറത്തേക്ക് പറത്തിവിട്ടപ്പോള്‍ ഒരുമാസമായി തന്റെ ഇണയെ കാത്ത് ആശുപത്രി പരിസരങ്ങളില്‍ കറങ്ങി നടന്ന പരുന്തും അതിനരികിലേക്ക് വന്നു. രണ്ടുപേരും ആകാശത്ത് വട്ടമിട്ട് പറക്കുകയും സ്‌നേഹം കൈമാറുകയും ചെയ്തു. ഇത് കണ്ടപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് മനസ്സിലായത് തന്റെ ഇണയെ കാത്താണ് ഈ പരുന്ത് ഇവിടെ കാത്തിരുന്നതെന്നും. അവിടെ ചത്തുകിടന്നിരുന്ന എലിയും മറ്റും തന്റെ ഇണക്കായി അവന്‍ കൊണ്ട് വന്ന ഭക്ഷണസാധനങ്ങളാണെന്നുമൊക്കെ. എന്തായാലും സ്‌നേഹത്തിന് അതിര്‍വരമ്പുകളില്ലെന്ന കാര്യം വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ പരുന്തുകള്‍.

Leave a Reply

Your email address will not be published.