കാണാന്‍ സുന്ദരനാണെങ്കിലും അമിതവലിപ്പമുള്ള ഗോള്‍ഡ് ഫിഷുകള്‍ അപകടകാരികളെന്ന് അധികൃതര്‍

കാണാന്‍ ഏറെ സൗന്ദര്യമുള്ള വളര്‍ത്തുമീനുകളാണ് ഗോള്‍ഡ് ഫിഷുകള്‍. നല്ല ഓറഞ്ച് ഗോള്‍ഡന്‍ നിറത്തില്‍ അതി സുന്ദരന്മാരായിരിക്കുന്ന ഇവര്‍ അത്യന്തം അപകടകാരികള്‍ കൂടിയാണെന്നാണ് വിദ്ഗ്ദ്ധര്‍ പറയുന്നത്.

നിങ്ങള്‍ക്ക് വേണ്ടാത്ത മൃഗങ്ങളെ വെള്ളത്തില്‍ ഉപേക്ഷിക്കരുത് എന്ന് മുന്നറിയിപ്പുമായി മിനിസൂട്ടിലെ അധികൃതര്‍ രംഗത്ത് എത്തിയിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല ഇവിടത്തെ തടാകങ്ങളില്‍ ഭീമന്‍ ഗോള്‍ഡ് ഫിഷുകള്‍ ഒരു വലിയ തടസ്സം തന്നെയാണ്. ഈ മത്സ്യം വീടുകളിലെ കുഞ്ഞു പാത്രങ്ങളില്‍ നിന്നും വലിയ ജലത്തിലേക്ക് എത്തുമ്പോള്‍ ഭയങ്കരമായി വലുതാവുകയും അത് അവിടുത്തെ ആവാസവ്യവസ്ഥയെ തന്നെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കെല്ലര്‍

തടാകത്തില്‍ നിന്നാണ് ഇത്രയും ഭീമമായ ഗോള്‍ഡ് ഫിഷുകളെ കണ്ടെത്തിയത്. ഇത് ജലത്തില്‍ വളരുന്ന മത്സ്യങ്ങളെ നശിപ്പിക്കുകയും ജലം നശിപ്പിക്കുകയും ചെയ്യുന്നു. മിനി സ്യൂട്ടിലെ ഗോള്‍ഡ് ഫിഷ്‌കളെ കണക്കാക്കുന്നത് അപകടകാരികള്‍ ആയിട്ടാണ്.

അതുകൊണ്ട് തന്നെ അവരെ പുറത്തെ ജലാശയങ്ങളെ ഉപേക്ഷിക്കുന്നത് തടഞ്ഞിരിക്കുകയാണ്. വീട്ടിലെ അക്വേറിയത്തില്‍ വളര്‍ത്തുന്ന ഗോള്ഡഫിഷ് ഏകദേശം 5.1സിഎം നീളത്തില്‍വളരും. എന്നാല്‍ അത് പുറത്ത് ജലാശയങ്ങളില്‍ എത്തുമ്പോള്‍ വളരെ വലിയ ഭീമമായി വളരുകയും കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും അവിടെയുള്ള സാധാരണ മത്സ്യങ്ങള്‍ക്ക് വലിയ ഒരു ബുദ്ധിമുട്ടായി മാറുകയും ചെയ്യും. കൂടാതെ അവരെ നശിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ദയവായി ആരും ഇത്തരം മൃഗങ്ങളെ അല്ലെങ്കില്‍ മത്സ്യങ്ങളെ പുറത്തേക്ക് എറിയരുത് എന്നും പറയുന്നു. മറ്റേതെങ്കിലും മാര്‍ഗ്ഗം കണ്ടെത്തണമെന്ന് കൂടി അവര്‍ ഓര്‍മിപ്പിക്കുന്നു. കൂടുതല്‍ അറിയുവാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- Goldfish is dangerous than other small fishes

Leave a Reply

Your email address will not be published.