യൂറിക് ആസിഡ് മൂലം ഉണ്ടാകുന്ന വേദന മാറാന്‍ ഏറ്റവും നല്ല മാര്‍ഗം ഇതാണ്

രക്തത്തില്‍ യൂറിക് ആസിഡ് ഉയരുന്നത് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്നമാണ്. ശരീരകോശങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്. ജീവിത ശൈലികള്‍ കാരണവും ഭക്ഷണ രീതികള്‍ കാരണവും ഇന്നത്തെ കാലത്ത് യുവാക്കളില്‍ പോലും ഈ പ്രശ്നം കണ്ടു വരുന്നുണ്ട്.

പൊണ്ണത്തടി, ജനിതക തകരാറ്, വൃക്കയുടെ തകരാറ്, മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം, പ്രമേഹം എന്നിവയും യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം.രക്തത്തില്‍ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നത് ഹൈപ്പര്‍ യൂറിസെമിയ എന്നാണ് അറിയപ്പെടുന്നത്. യൂറിക് ആസിഡ് കൂടുമ്പോള്‍ ഇത് ക്രിസ്റ്റലുകളായി മാറി സന്ധികളിലും മറ്റും അടിഞ്ഞു കൂടി നീരും വേദനയുമെല്ലാം ഉണ്ടാക്കുന്നു.

യൂറിക് ആസിഡ് മൂലം അമിതമായി വേദന ഉണ്ടാകുന്നവരാണ് പലരും. അത്തരത്തില്‍ വേദന ഇല്ലാതാക്കാന്‍ എന്താണ് ചെയ്യേണ്ടത്. എന്താണ് ചികിത്സ എന്നിവയെല്ലാമാണ് ഈ വീഡിയോയില്‍ പങ്കുവെയ്ക്കുന്നത്. ഏറ്റവും നല്ല എളുപ്പവഴി ഐസ് ബാഗ് വെച്ച് വേദനയുള്ളിടങ്ങളില്‍ പിടിക്കുന്നതാണ്. അത് പോലെ തന്നെ ആപ്പിള്‍ സിന്‍ഡര്‍ വിനഗര്‍ വെള്ളത്തില്‍ ഒഴിച്ച് കുടിക്കുക എന്നിവയൊക്കെയാണ് ഇതിനുള്ള ചെറിയ പൊടികൈയ്കള്‍. കൂടുതലറിയാന്‍ ഈ വീഡിയോ കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.