ബാത്ത് റൂം വൃത്തിയായി സൂക്ഷിക്കാന്‍ ഇങ്ങനെ ചെയ്ത് നോക്കൂ

നാം എപ്പോഴും വീട്ടില്‍ വൃത്തിയുള്ള ശുചിമുറിയില്‍ കയറാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഈ വൃത്തി മാജിക് അല്ല. എല്ലാദിവസവും ശുചിമുറി വൃത്തിയാക്കുന്ന ശീലം നാം പാലിക്കണം.

സമയമില്ല തുടങ്ങി എന്തുതന്നെ ഒഴിവുകഴിവുകള്‍ ഉണ്ടെങ്കിലും ബാത്‌റൂം വൃത്തിയായി തന്നെ സൂക്ഷിക്കണം. അതിനായി ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക. വൃത്തിയുള്ളിടത്തെ ആരോഗ്യമുള്ളൂ. അത് തുടങ്ങുന്നത് ബാത്റൂമില്‍ നിന്നാണ്. നിങ്ങളുടെ ബാത്‌റൂം തിളങ്ങി നില്‍ക്കാന്‍ ചെയ്യേണ്ട ഒരു എളുപ്പവഴിയാണ് ഇന്നത്തെ വീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്.

അരഗ്ലാസ് വെള്ളവും, കാല്‍ ഗ്ലാസ് വിനാഗരിയും, ഒരു നാരങ്ങ മുഴുവനായി പിഴിഞ്ഞ് ജ്യൂസ് എടുത്തതും, ഒരു ടീസ്പൂണ്‍ ഉപ്പും, ഒരു ടീസ്പൂണ്‍ ബേക്കിങ്ങ് സോഡയും ചേര്‍ത്ത് നന്നായി ഇളക്കി എടുക്കുക. അതിലേക്ക് കുറച്ച് ലിക്വിഡ് സോപ്പ് ചേര്‍ത്ത് ഒരു സ്‌പ്രെ ബോട്ടിലിലേക്ക് ഈ മിശ്രിതം ഒഴിച്ച് കൊടുത്ത് വാള്‍ ടൈയിലില്‍ എല്ലാം തെളിച്ച് കഴുകിയാല്‍ പെട്ടന്ന് വൃത്തിയാക്കി എടുക്കാന്‍ പറ്റും. വീഡിയോ കണ്ട് നോക്കൂൂ….

English Summary:- We always want to get into a clean toilet at home. But this cleanliness is not magic. We must follow the habit of cleaning the toilet every day.

Leave a Reply

Your email address will not be published.