മുട്ടതൊണ്ട് പൊടിച്ച് ചില്ല് കുപ്പിയിലിട്ട് വീട്ടില്‍ വെച്ചാല്‍; അറിഞ്ഞിരിക്കണം ഈ സൂത്രപ്പണി

ചില പൊടിക്കൈകളിലൂടെ അടുക്കളയിലെ ജോലി എളുപ്പവും രസകരവുമാക്കി മാറ്റാന്‍ കഴിയും. അടുക്കളജോലിയില്‍ കുറച്ചു സൂത്രങ്ങളും പൊടികൈകളും അറിഞ്ഞിരിക്കേണ്ടതുണ്ട്.. അപ്പോള്‍ പിന്നെ പാചകവും വീട്ടിലെ മറ്റു പണികളും എളുപ്പവും രസകരവുമാകും. നമ്മള്‍ വലിച്ചെറിയുന്ന പലവസ്തുക്കളും നമ്മുക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ്. അത്തരത്തില്‍ മുട്ട തൊണ്ട് കൊണ്ട് ചെയ്യാവുന്ന കൃഷി രീതിയെ കുറിച്ചാണ് ഇന്ന് പറയുന്നത്.

പുഴുങ്ങിയ മുട്ട എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ്. വളരെയധികം പോഷകമൂല്യമുള്ള മുട്ട ആരോഗ്യത്തിനു നല്ലതാണു. മുട്ട കഴിക്കാറുണ്ടെങ്കിലും മുട്ടയുടെ തോട് കളയുകയാണ് പതിവ്. മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. വെറുതെ വലിച്ചെറിയല്ലേ മുട്ടത്തോട്. നമ്മള്‍ നിസ്സാരമായി വലിച്ചെറിയുന്ന മുട്ടത്തോടിന്റെ 97 ശതമാനം അടങ്ങിയിരിക്കുന്നത് കാത്സ്യം കാര്‍ബൊണേറ്റ് ആണ്.

മണ്ണിലെ അമ്ലത്വം കുറക്കുന്നതിനു വേണ്ടി കുമ്മായം ചേര്‍ക്കുന്നത് പോലെയുള്ള എഫക്ട് ആണ് മുട്ട തോട് പൊടിച്ചു മണ്ണില്‍ ചേര്‍ക്കുമ്പോഴും കിട്ടുന്നത്.മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍ സഹായിക്കുന്ന കുമ്മായത്തിന്റെ പ്രധാന ഘടകം കാത്സ്യം കാര്‍ബണേറ്റ് ആണ്. മുട്ടത്തോടില്‍ 97 ശതമാനവും കാത്സ്യം കാര്‍ബണേറ്റ് ആണ്.ഇതിനു പുറമേ ഫോസ്ഫറസ് മഗ്‌നീഷ്യം സോഡിയം പൊട്ടാസ്യം പോലുള്ള ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

വീട്ടില്‍ ഉപയോഗിക്കുന്ന മുട്ടത്തോട് ഉണക്കി സൂക്ഷിച്ചു അത് പൊടിച്ചെടുത്ത് ചെടികളില്‍ ഇട്ട് കൊടുക്കുന്നത് നല്ലതാണ്. മുട്ടത്തോട് നല്ല വെയിലുള്ള സ്ഥലത്തു കൊണ്ടിട്ട് നന്നായി ഉണക്കണം. ശേഷം പിടിച്ചെടുത്ത് ചെടികളില്‍ ഇട്ടു കൊടുത്താല്‍ ചെടികളില്‍ നല്ലപോലെ പൂവും കായും ഉണ്ടാകും. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.