വീട്ടില്‍ പപ്പടം ഉണ്ടോ? എങ്കില്‍ ഇത് പോലെ ഒന്ന് ചെയ്ത് നോക്കൂ; നല്ല അടിപൊളി റെസിപ്പി റെഡി

കൊച്ചുകുട്ടികള്‍ മുതല്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് പപ്പടം. പപ്പടം വറുത്തും, ചുട്ടും എല്ലാം കഴിച്ചിട്ടുള്ളവരാണ് നമ്മള്‍. എന്നാല്‍ ഇന്ന് നിങ്ങളെ പരിചയപ്പെടുത്താന്‍ പോകുന്നത് പപ്പടം ഉപയോഗിച്ച് ചെയ്യാവുന്ന നല്ല അടിപൊളി റെസിപ്പിയാണ്.

ഇതിനായി ആദ്യം കുറച്ച് പപ്പടം എടുത്ത് ചെറുതാക്കി അരിഞ്ഞ് വറുത്തെടുക്കുക. ശേഷം കുറച്ച് ഉള്ളിയും പച്ചമുളകും ചതച്ച് എടുത്ത്. പപ്പടം വറുത്ത എണ്ണയില്‍ കടുക് പൊട്ടിച്ച് അതിലേക്ക് ഉള്ളി പച്ചമുളക് മിക്‌സ് ഇട്ട് നല്ല ബ്രൌണ്‍ കളര്‍ ആവുന്ന വരെ ഇളക്കുക. ശേഷം നമ്മള്‍ വറുത്ത് വെച്ചിരിക്കുന്ന പപ്പടം നന്നായി കൈ ഉപയോഗിച്ച് പൊടിച്ച് എടുക്കുക. ശേഷം മെരിഞ്ഞ് വന്ന ഉള്ളിയിലേക്ക് കുറച്ച് മഞ്ഞള്‍ പൊടിയും, ഉപ്പും, മുളക് പൊടിയും ചേര്‍ത്ത് അതിലേക്ക് പപ്പടം ചേര്‍ത്ത് ഇളക്കിയാല്‍ നല്ല അടിപൊളി പപ്പടം റെസിപ്പി റെഡി. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- Papad is a dish that everyone likes, from young children. We’ve eaten papads and baked. But today you’re going to be introduced to a good recipe that can be done with papads. For this, first, take some papad, cut it short, chop it and fry it.

Leave a Reply

Your email address will not be published.