ആഗ്രഹങ്ങൾ സഫലമാക്കാൻ ഇത് 7 ദിവസം ജപിച്ചാൽ മതി

നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ ഈ മന്ദ്രം ജപിച്ചാൽ മതി.അത്ഭുതകരമായ ഫലസിദ്ധിയുള്ള ഗണപതി സ്‌തോത്രമാണ് സങ്കടനാശന ഗണേശ സ്‌തോത്രം. ഏഴു ദിവസത്തെ ജപം കൊണ്ട് ആഗ്രഹം സഫലമാകും എന്നതാണ് ഈ സ്‌തോത്രത്തിന്റെ മഹത്വം.ഒരു വർഷം തുടർച്ചയായി ജപിച്ചാൽ സർവ്വ സിദ്ധികളുണ്ടാകുമെന്ന് ഫലശ്രുതിയിൽ പറയുന്നു. ഗണേശ ഭഗവാനോട് പ്രിയമുള്ള ആർക്കും ഇതു ജപിക്കാം. പ്രായഭേദമോ ജാതിഭേദമോ ഇല്ല. പെട്ടെന്ന് ഫലം ലഭിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ഇത് ജപിക്കേണ്ട വിധം: പ്രഥമം വക്രതുണ്ഡ ച എന്നു മുതൽ ദ്വാദശം തു ഗജാനനം എന്നുവരെയാണ് ജപിക്കേണ്ട ഭാഗം. രാവിലെ (പ്രഭാതസന്ധ്യ) ഉച്ചയ്ക്ക് (മധ്യാഹ്‌നസന്ധ്യ) വൈകിട്ട് (സായം സന്ധ്യ) എന്നീ സമയങ്ങളിലാണ് ജപിക്കേണ്ടത്. മൂന്നു സന്ധ്യകൾ അതായത് രാവിലെ ഉദയത്തിനും ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കും വൈകിട്ട് അസ്തമനത്തിനും ജപിക്കണം.

All you have to do is chant this mantra to make your wishes come true. The glory of this hymn is that the wish will be fulfilled with seven days of japam. Anyone who loves Lord Ganesha can chant this. There is no age or caste distinction. There is no doubt that the result will be immediate.

Leave a Reply

Your email address will not be published. Required fields are marked *