അൻവർ റഷീദ് മമ്മൂക്ക വീണ്ടും ഒന്നിക്കുന്നു മലയാളത്തിൽ പുത്തൻ വിസ്മയം
മമ്മൂട്ടിയെ നായകനാക്കിയ ‘രാജമാണിക്യം’ എന്ന ചിത്രത്തിലൂടെയാണ് അൻവർ റഷീദ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ആദ്യചിത്രം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു. കാലങ്ങൾ കഴിഞ്ഞിട്ടും ചിത്രത്തിലെ ഡയലോഗുകൾ ഇപ്പോഴും നെഞ്ചിലേറ്റുന്നവരുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായിരുന്നു ഈ ചിത്രം. മമ്മൂട്ടിയെ നായകനാക്കി അണ്ണൻ തമ്പി എന്നൊരു ചിത്രം കൂടി സംവിധാനം ചെയ്തു അൻവർ റഷീദ്. ഇപ്പോൾ ഇതാ മമ്മൂട്ടിയെ നായകനാക്കി അടുത്ത ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അൻവർ റഷീദ് എന്നാണ് റിപ്പോർട്ടുകൾ.
അൻവർ റഷീദിന്റെ പുതിയ ചിത്രം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് അമൽ നീരദ് ആയിരിക്കുമെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ ഒരു വിശദീകരണവും വന്നിട്ടില്ല. എന്നാൽ, സോഷ്യൽ മീഡിയയിൽ ഇത്തരം ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ വാർത്തയ്ക്കും ഔദ്യോഗികമായി യാതൊരുവിധ സ്ഥിരീകരണവും ഇല്ല. കൂടുതൽ വിവരങ്ങൾ; അറിയാൻ വീഡിയോ കാണുക ,