ഇതാണ് ഓവർസ്മാർട്ടാകരുത് എന്ന് പറയുന്നത്. ഷോ കാണിച്ചു വെള്ളപ്പൊക്കത്തിലൂടെ വണ്ടി മുന്നോട്ടെടുത്ത ഡ്രൈവർക്ക് സംഭവിച്ചത് കാണുക
ചില ആളുകൾ എടുത്തു ചാടി ഓരോന്ന് ചെയ്യുന്നവരാണ്. ഇത്തരം സ്വഭാവം കാരണം വമ്പൻ അബദ്ധങ്ങളാണ് ജീവിതത്തിൽ സംഭവിക്കുക. ചെറിയൊരു നിമിഷത്തെ എടുത്തുചാട്ടത്തിന്റെ പേരിൽ ഭീമമായ നഷ്ടം സംഭവിച്ച ഒട്ടനവധി പേരുടെ അനുഭവങ്ങൾ വാർത്തയായിട്ടുണ്ട്. അമേരിക്കക്കാരനായ ഒരു ഡോക്ടർക്ക് ഒരു നിമിഷത്തെ എടുത്തു ചാട്ടത്തിന്റെയും, വീണ്ടുവിചാരമില്ലായ്മയുടെയും പേരിൽ നഷ്ടമായത് മില്ല്യൺ കണക്കിന് ഡോളറാണ്. വിമാനത്താവളത്തിൽ ചെക്കിങ്ങിലൂടെ കടന്നു പോകവേ ബാഗിലെന്താണ് എന്ന ചോദ്യത്തിന് തമാശയായി ബോംബാണ് എന്ന് മറുപടി പറഞ്ഞതാണ് ഡോക്ടർക്ക് പറ്റിയ അബദ്ധം. ഉടനെ സെക്യൂരിറ്റി സംഘം ഇദ്ദേഹത്തെ വളയുകയും, കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇത് മൂലം വിമാനങ്ങളുടെ സമയക്രമം വൈകുകയും, ഡോക്ടർക്ക് നഷ്ടപരിഹാരമായി മില്യൺ കണക്കിന് ഡോളർ പിഴയൊടുക്കേണ്ടിയും വന്നു.
വെള്ളപ്പൊക്കത്തിലൂടെ വണ്ടി മുന്നോട്ടെടുത്ത ഒരു ഡ്രൈവർക്ക് പറ്റിയ അബദ്ധമാണ് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാകുന്നത്. പാതക്ക് കുറുകെ വെള്ളം ഉയർന്നു ശക്തമായ ഒഴുക്കുണ്ടായിരിക്കെ എല്ലാ വണ്ടിക്കാരും ഇതുകണ്ട് വാഹനം നിർത്തി കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ ഒരു ഡ്രൈവർ വെള്ളപ്പൊക്കത്തെ മറികടക്കാൻ ഒരുങ്ങി വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. വാഹനം വെള്ളപ്പൊക്കത്തിൽ കുടുങ്ങിയപ്പോഴാണ് അവിചാരിതമായ സംഭവം നടന്നത്.
കേരളത്തിലും കഴിഞ്ഞ വർഷക്കാലത്ത് സമാനമായ സംഭവം നടന്നിരുന്നു. റോഡിൽ വലിയ വെള്ളക്കെട്ട് കണ്ടിട്ടും ഒരു കെഎസ്ആർടിസി ഡ്രൈവർ ബസ് വെള്ളക്കെട്ടിലേക്ക് ഇറക്കുകയായിരുന്നു. എഞ്ചിനിൽ വെള്ളം കയറിയതോടെ ബസ് നിന്നുപോയി. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഡ്രൈവർക്ക് സസ്പെഷനും കിട്ടി. പക്ഷെ ഈ വീഡിയോയിലെ ഡ്രൈവർക്ക് സംഭവിച്ചത് അതിലും വലിയ ദുരന്തമാണ്. അതറിയാൻ വീഡിയോ കണ്ടുനോക്കുക.