ദുൽഖർ ഓതിരം കടകം ഉപേക്ഷിച്ചോ സോഷ്യൽ മീഡിയയിൽ ചർച്ച ഉയരുന്നു

പറവ എന്ന ചിത്രത്തിന് ശേഷം സൗബിൻ ഷാഹിർ-ദുൽഖർ കൂട്ടുകെട്ടിൽ പുതിയ സിനിമ വരുന്നു. ‘പറവ’യ്ക്കു ശേഷം ദുൽഖർ സൽമാനെ നായകനാക്കി സൗബിൻ സംവിധാനം ചെയ്യുന്ന ‘ഓതിരം കടകം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ആണ് ദുൽഖർ പുറത്തുവിട്ടിരിക്കുന്നത്. ദുൽഖറിന്റെ വേഫെയറർ ഫിലിംസ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. ഈ പോസ്റ്റർ ആരാധകർക്ക് ആവേശ ഉണർത്തുകയും ചെയ്തു ,പുതിയ ചിത്രം ‘ഒതിരാം കടകം’ പ്രഖ്യാപിക്കുന്നതിൽ സൂപ്പർ ആവേശത്തിലാണ്.
2017–ൽ പുറത്തിറങ്ങിയ പറവ ആയിരുന്നു സൗബിൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഷെയ്ൻ നിഗം നായകനായ ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി വേഷത്തിലാണ് എത്തിയത്. നാല് വർഷങ്ങൾക്ക് ശേഷം സൗബിൻ സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ഓതിരം കടകം.

അതേസമയം, ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന കുറുപ്പ് ആണ് ദുൽഖറിന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സല്യൂട്ട്, തമിഴ് ചിത്രം ഹേയ് സിനാമിക, തെലുങ്ക് ചിത്രം യുദ്ധം തൊ രസിന പ്രേമ കഥ എന്നിവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങൾ എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ഓതിരം കടകം എന്ന സിനിമ ഉപേക്ഷിച്ചു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പറക്കുന്നത് , എന്നാൽ അങ്ങിനെ അല്ല ജൂലായ് ആദ്യവാരത്തിൽ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് റിപ്പോർട്ട്

 

Leave a Reply

Your email address will not be published. Required fields are marked *