ലോറി തടഞ്ഞ് ആനയും, കുട്ടിയും. ഭയചകിതനായി ലോറി ഡ്രൈവർ. പിന്നെയാണ് ട്വിസ്റ്റ് !! ആനയുടെയും കുട്ടിയുടെയും വീഡിയോ വൈറൽ

ആനകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പോലുള്ള ആനകൾക്ക് സൈബർ ലോകത്ത്‌ ഫാൻ പേജുകളും, കമ്മ്യൂണിറ്റികളും വരെയുണ്ട്. ആനകളോടുള്ള ആരാധനയിൽ മലയാളികൾ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തുള്ളവരെയും പിന്നിലാക്കും. എന്നാൽ ഈ ആനപ്രേമം പലപ്പോഴും വിനയാകാറുമുണ്ട്. പൂരങ്ങൾക്കും, നേർച്ചകൾക്കും, പള്ളിപ്പെരുന്നാളുകൾക്കുമെല്ലാം എഴുന്നെള്ളിച്ച ആനക്കൊപ്പം സെൽഫി എടുക്കാൻ നോക്കിയും, വാലിൽ പിടിച്ചു വലിച്ചുമെല്ലാം ചില ആനപ്രേമികൾ ആനകളെ ഉപദ്രവിക്കാറുണ്ട്. പലപ്പോഴും ഇത്തരം ശല്യങ്ങളിൽ പ്രകോപിതരാകുന്ന ആനകൾ ആളുകളെ ആക്രമിച്ചു കൊന്ന സംഭവങ്ങൾ ചുരുക്കമല്ല.

നാട്ടാനകളുടെ കാര്യത്തിൽ മാത്രമല്ല കാട്ടാനകളുടെ കാര്യത്തിലും കേരളം പിന്നിലല്ല. നാട്ടിൽ ഇറങ്ങുന്ന ആനകളുമായി ഭക്ഷണം കൊടുത്തും മറ്റും ചങ്ങാത്തത്തിലാകാൻ ചിലർ ശ്രമിക്കാറുണ്ട്. ഇത് അപകടകരമാണെന്ന് വിദഗ്‌ധർ പറയുന്നു. മറ്റേതൊരു വന്യജീവികളെ പ്പോലെ തന്നെയാണ് കാട്ടാനകളും. എപ്പോഴാണ് ഇവയുടെ വിധം മാറുന്നത് എന്നോ അക്രമം അഴിച്ചു വിടുന്നത് എന്നോ ആർക്കും പറയാനാകില്ല.

കേരളത്തിൽ നിന്ന് മൈസൂരിലേക്ക് പോകുന്ന പാതയിലും, തേക്കടിയിലുമെല്ലാം പലപ്പോഴും കാട്ടാനകൾ റോഡിലിറങ്ങാറുണ്ട്. അവ വാഹനങ്ങൾ തല്ലിത്തകർക്കുന്ന സംഭവങ്ങളും നിരവധി തവണ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ഒരു ആനയും, കുട്ടിയും ഒരു ലോറി തടയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ആനക്കൂട്ടം ലോറി ഡ്രൈവറെ ഉപദ്രവിക്കാനാണ് തടഞ്ഞത് എന്ന് തോന്നുന്നിടത്താണ് ഈ വീഡിയോയുടെ ട്വിസ്റ്റ്. പിന്നീട് ഈ ആനകൾ ചെയ്തത് കണ്ട ഡ്രൈവർ ഞെട്ടിപ്പോയി. വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *